Image

വിഭജിച്ചു പിരിയുക സാധ്യമല്ല: സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത (ഭാഗം 2)

അഭിമുഖം: ജോര്‍ജ് തുമ്പയില്‍; തയ്യാറാക്കിയത്‌ ഫ്രാന്‍സിസ് തടത്തില്‍ Published on 03 October, 2017
വിഭജിച്ചു പിരിയുക സാധ്യമല്ല: സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത (ഭാഗം 2)
ചോ. കേസുകള്‍ കഴിഞ്ഞു. പ്രയോഗിക വശങ്ങളിലേക്കു കടക്കുമ്പോള്‍ കടമ്പകള്‍ ഏറെയുണ്ടെല്ലോ? സ്വത്തുവകകള്‍ അവയുടെ ഭരണസംവിധാനങ്ങള്‍, വൈദികര്‍-അവരുടെ ചുമതലകള്‍ എന്നിങ്ങനെ. ഇവ എങ്ങനെ നേരിടാനാകും?

ഉ. പശ്ചിമ ജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും ഒന്നായത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള മതിലുകള്‍ തകര്‍ക്കപ്പെട്ടപ്പോഴാണ്. മനസുകള്‍ ഒരുമിക്കുമ്പോള്‍ ഇരുവിഭാഗത്തിനുമിടയില്‍ വിഘാതമായി നില്‍ക്കുന്ന പ്രതിബദ്ധങ്ങളും തകര്‍ക്കപ്പെടും.

എന്റെ വ്യക്തിപരമായ ചരിത്രം നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതാണല്ലോ. പാത്രിയാര്‍ക്കീസ് വിഭാഗത്തില്‍ ഒരു കാലത്ത് അടിയുറച്ചു നിന്ന വ്യക്തിയാണ് ഞാന്‍. പിന്നീട് ഇങ്ങനെ ഒരു നിലപാട് 1995-ലെ വിധിയുടെ പശ്ചാത്തലത്തില്‍ സഭ ഒന്നാകുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ്. ഞാന്‍ വ്യക്തിപരമായി ഇതിനെ കാണുന്നത് സഭ ഒന്നാകുക എന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടികൂടി അടുക്കുന്നു എന്നതാണ്. മാത്രമല്ല ഇതൊരു ദൈവവിളിയായാണഅ ഞാനിതിനെ കാണുന്നത്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ വിഘടിച്ചു നില്‍ക്കാതെ ഒന്നാകണം. ഒരു ക്രൈസ്തവ ധാര്‍മ്മികതയാണ് വേണ്ടതെന്നതാണ് ഒരു വശത്ത്. അതോടൊപ്പം തന്നെ ഐക്യമാണ് ആഗ്രഹിക്കുന്നുതെങ്കില്‍ അതിനുവേണ്ടതെന്താണെന്ന് ചിന്തിക്കുകയും അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. നേരത്തേ സൂചിപ്പിച്ചപോലെ വെല്ലുവിളികള്‍ ഏറെയാണ് എന്നാല്‍ അതിനെയൊക്കെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

ചോ.സുപ്രീംകോടതി വിധിപ്രകാരം രണ്ടു സഭകളില്ല, ഒരൊറ്റസഭയാണുള്ളത്. എന്നാല്‍ രണ്ടു സഭകളായി സമാന്തരമായി മുന്നോട്ട് പോയാലെന്താണ് കുഴപ്പം?

ഉ. 2017 ജൂലൈ മൂന്നിലെ വിധിക്കുശേഷം അതു ബുദ്ധിമുട്ടാണ്. വിഭജിച്ചു പിരിയാനുള്ള നിയമപരമായ അവകാശം ഇനി ഇല്ല. ഓര്‍ത്തഡോക്‌സുകാരുടെ കാര്യമായ സാന്നിധ്യമില്ലാത്ത പള്ളിയില്‍പോലും ഈ സാദ്ധ്യത നിയമവിരുദ്ധമാണ്. ഉദാഹരണത്തിന് അങ്കമാലി ഭദ്രാസനത്തിനു കീഴില്‍ 500 വീട്ടുകാര്‍ ഉള്ള ഒരു പള്ളി ഉണ്ടെന്നു കരുതുക. അങ്ങനെ ഒരു പള്ളിയില്ല, സാന്ദര്‍ഭികമായി പറയാന്‍ ഉദാഹരണമായി സൂചിപ്പിക്കുന്നുവെന്നുമാത്രം. അത്തരമൊരു പള്ളിയില്‍ പോലും ഇപ്പോഴത്തെ സുപ്രീം കോടതിവിധി പ്രകാരം 1934 ലെ ഭരണഘടനപ്രകാരമെ ഭരിക്കപ്പെടാന്‍ പാടുള്ളൂ. എന്നാല്‍ പലരും ചോദിച്ചേക്കാം ഇതു സ്വത്തിനു വേണ്ടിയുള്ള ചര്‍ച്ച അല്ലേ എന്ന്. എന്നാല്‍ അത് ശരിയല്ല. ഇത് നിലപാടുകള്‍ക്കു വേണ്ടിയുള്ള തര്‍ക്കമായിരുന്നു. നേരത്തേ സൂചിപ്പിച്ച പ്രകാരമുള്ള ഒരു പള്ളിയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ പോലും ഓര്‍ത്തഡോക്‌സ് സഭയുടെ പാന്‍കാര്‍ഡിനും വിധേയപ്പെട്ടേ പാടുള്ളൂ. ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലോ ഓപ്പറേറ്റ് ചെയ്യണമെങ്കിലോ മലങ്കരസഭയുടെ ഭരണഘടനക്കു വിധേയപ്പെട്ടു നിയമിക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡിന്റെയും വികാരിയുടെയും അനുമതിയോടെ മാത്രമെ പറ്റുകയുള്ളൂ. ആ പള്ളിയുടെ സ്ഥാപനങ്ങളുടെ നടത്തിപ്പുകള്‍, ലോണെടുക്കല്‍, വില്‍പ്പന തുടങ്ങിയവ നടപ്പിലാക്കണമെങ്കില്‍ പ്രായോഗികബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇതെല്ലാം ഉപേക്ഷിച്ച് വേറിടത്തുപോയി മറ്റൊരു വിഭാഗം തുടങ്ങാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. അത് അവര്‍ക്ക് സാധിക്കും. കാരണം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ആര്‍ക്കും ആരാധന നടത്തുവാനുള്ള മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്.

ചോ.കെ.സി.യോഹന്നാനെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറുപക്ഷം പ്രത്യേക വിഭാഗമായി നിലകൊള്ളുമെന്ന കിംവദന്തിയെക്കുറിച്ച എന്താണഭിപ്രായം?

ഉ. അത്തരമൊരു കിംവദന്തി അല്‍പ്പം പോലും വിശ്വാസ്യയോഗ്യമല്ല. ഒരു ഓര്‍ത്തഡോക്‌സ് പാരമ്പര്യം പോലുമില്ലാത്ത ഒരു സഭയുമായി ബദ്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മാത്രം അവര്‍ ബുദ്ധിമോശം കാട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ അവര്‍ അങ്ങനെ ഒരു ബന്ധം സ്ഥാപിച്ചാല്‍ തന്നെ അതൊരു പുതിയ സഭ ആയി മാറും. അങ്ങനെ ഒരു ഓപ്ഷന്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും പുറത്തുപോകാം. പക്ഷേ മലങ്കരസഭയുടെ സ്വത്തുമായി പുറത്തുപോകാന്‍ പറ്റില്ല. സ്വത്തുമായി ബന്ധപ്പെട്ടുള്ള കോടതിവിധിയുടെ വിശദാംശങ്ങള്‍ വ്യക്തമായി മനസിലാക്കണമെങ്കില്‍ ഒരു നിയമ വിദഗ്ധനുമായി ആലോചിക്കണം. എന്നിരുന്നാലും 2017-ലെ വിധിയനുസരിച്ച് യാക്കോബായ വിഭാഗത്തിലെ 2002 ലെ ഭരണഘടന അസാധുവായ സാഹചര്യത്തില്‍ മലങ്കരസഭയുടെ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് പറയുന്നത്. 2002 ലെ ഭരണഘടന അനുസരിച്ച് നടത്തിയ ക്രമീകരണങ്ങളെല്ലാം തന്നെ അസാധുവായിപ്പോയി. 2002 ലെ ഭരണഘടന നിലവിലില്ലെന്ന് അവരുടെ അഭിഭാഷകന്‍ തന്നെ സുപ്രീം കോടതിയില്‍ പറഞ്ഞതായി വാട്‌സ് അപ്പിലോ മറ്റോ കണ്ടിരുന്നു.

ചോ.കോടതി വിധി അനുകൂലമാണെങ്കിലും അത് നടപ്പില്‍ വരുത്തുന്നതിലെ കടമ്പകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഉ.കോടതിവിധിയിലെ നിയമവശങ്ങള്‍ കാഠിന്യമേറിയതു തന്നെയാണെന്ന് വ്യക്തമായ ബോധ്യമുണ്ട്. മലങ്കര സഭയെ സംബന്ധിച്ച് യാക്കോബായവിഭാഗം ഉണ്ടാക്കിയ കുറെ സ്വത്തുക്കള്‍ പിടിച്ചടുക്കുകയല്ല മറിച്ച് മലങ്കര സഭയുടെ ഒരു നിലപാട് പ്രാബല്യത്തില്‍ വരുത്തുക എന്നതാണ്. ഈ നിലപാട് പ്രകാരം അവരുടെ സ്വത്തുക്കളും മറ്റും ഭരിക്കപ്പെടേണ്ടത് കോടതിവിധി പ്രകാരം 1934 ലെ മലങ്കര സഭയുടെ ഭരണഘടനാപ്രകാരമാണ്. ആ നിലപാടിനുവേണ്ടിയുള്ള നിയമയുദ്ധമായിരുന്നുവല്ലോ ഞങ്ങള്‍ ഇക്കാലമത്രയും നടത്തി വന്നത്.

ചോ.ആ നിലപാടിന്റെ പേരിലായിരുന്നുവല്ലോ അങ്ങ് പാത്രിയാര്‍ക്കീസ് പക്ഷത്തുനിന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ എത്തിയത്. ഇപ്പോള്‍ എന്തു തോന്നുന്നു?
ഉ. 1995 ലെ സുപ്രീം കോടതിവിധിയെ തുടര്‍ന്നുണ്ടായ ഒരു വെളിപ്പാടാണ് ഇങ്ങനെ ഒരു നിലപാടെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അത് 2001 ഡിസംബര്‍ ഒന്നിനായിരുന്നു. 2002 ലെ അസോസിയേഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ തലേവര്‍ഷം ഡിസംബറില്‍ തന്നെ ആ നിലപാടെടുത്തത്. 1995-ലെ വിധിക്കുശേഷം എനിക്കുണ്ടായ ബോധ്യം കുറച്ചുകൂടി അന്ത്യത്തിലേക്കു പരിണമിക്കുകയാണെന്നു പറയാം.

ചോ. സമൂഹമാധ്യമങ്ങളിലും മറ്റും കോടതിവിധിയെതുടര്‍ന്ന് ഒരുപാട് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ടല്ലോ?

ഉ. പലതും കേള്‍ക്കാറുണ്ട്. ചിലതൊക്കെ തമാശയായി തോന്നാം. ഞാന്‍ ലബനോനിലേക്ക് പോകുന്നതിനു മുമ്പ് എന്റെ അടുത്ത സുഹൃത്ത് വിളിച്ചു പറഞ്ഞു നിങ്ങള്‍ ബാവയെ കാണില്ല!'ഞാന്‍ തമാശ രൂപേണ അദ്ദേഹത്തോടു പറഞ്ഞു: 'ബാവയെ കാണാന്‍ പറ്റിയില്ലെങ്കില്‍ ലബനോനൊക്കെ ഒന്നു ചുറ്റിയടിച്ചേച്ചുവരാം.' അതേ സമയം ബാവയുടെ ഓഫീസില്‍ നിന്നാണ് ഞങ്ങളുടെ വിസാക്രമീകരണങ്ങളെല്ലാം നടത്തിയത്. ഞങ്ങളുടെ യാത്രാ ഷെഡ്യൂള്‍, ഞങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നവരുടെ വിവരം, പാത്രിയാര്‍ക്കീസ് ബാവയെ ഞങ്ങള്‍ ഏതൊക്കെ ദിവസങ്ങളിലായി എപ്പോഴൊക്കെ കാണും തുടങ്ങിയവയുടെ വിശദമായ സമയക്രമങ്ങള്‍ വരെ രേഖപ്പെടുത്തിയ കത്ത് ഞങ്ങള്‍ യാത്ര പുറപ്പെടും മുമ്പു തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ ബാവയെ കാണരുതെന്ന് തുഛികരിച്ചുകണ്ടവരുണ്ട്. ഞങ്ങള്‍ ശ്രദ്ധിച്ചത് ഞങ്ങള്‍ക്ക് വ്യക്തമായൊരു ലക്ഷ്യമുണ്ട്. അത് മലങ്കരസഭ പൊതുവായെടുത്ത നിലപാടാണ്. അല്ലാതെ ഞങ്ങളുടെ സ്വന്തം നിലപാടല്ല. കോടതി വിധിക്കുശേഷം ജൂലൈ നാലിന് പരിശുദ്ധ കാതോലിക്കാ ബാവ പരുമലയില്‍ പറഞ്ഞ പ്രസംഗത്തിലും അദ്ദേഹം അയച്ച കല്‍പ്പനയിലും 2017 ഓഗസ്റ്റ് 17ന് നടന്ന സഭാ കൗണ്‍സിലിലുമൊക്കെ പറഞ്ഞത് മലങ്കരസഭ ഒന്നാണെന്നും അത് ഒന്നാകാനുള്ള നീക്കമാണ് നടന്നു വരുന്നതെന്നുമാണ്. നാമെല്ലാവരും കാതോലിക്കാ ബാവ പറഞ്ഞ ആ പൊതുനിലപാട് നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ആ നിലപാടാണ് ഞങ്ങള്‍ ഇരുവരെയും ഈ യാത്രയില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിച്ചത്. ഇനിയുള്ള ആ യാത്രയുടെ പരിപൂര്‍ണ്ണതയാണ്.

ചോ.കാര്യങ്ങളെല്ലാം ഇവിടം വരെ ആയി. ഇനി എന്താണ് അടുത്തനീക്കം?

ഉ. ഈ തലത്തിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ഇനിയും തുടരണം. തിരശീലക്കു പിന്നിലുള്ള ചര്‍ച്ചകള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. അത് ആരുമായി, എങ്ങനെ തുടരണം അതിന്റെ രഹസ്യസ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുമ്പോട്ടു കൊണ്ടുപോകണം. സാമൂഹ്യമാധ്യമങ്ങള്‍ വഴി കിംവദന്തികള്‍ പരന്നേക്കാം. അതിലൊന്നും നാം വശംവദരാകരുത്. കഴിഞ്ഞദിവസം ഒരു സമൂഹ മാധ്യമത്തില്‍ ഒരു കിംവദന്തി കണ്ടു. മാര്‍ അത്തനാസിയോസ് തിരുമേനി ബാവയെ എവിടെയോ വച്ച് കണ്ട് തിരികെ പോകാന്‍ തീരുമാനിച്ചതായി എന്ന്. അങ്ങനെ ചേരാനാണെങ്കില്‍ ഇന്ത്യയില്‍ ഇന്ന് അത്തരമൊരു സഭയെ ഇല്ലല്ലോ? അതൊക്കെ ഓരോരുത്തരുടെയും സ്വപ്‌നങ്ങളാണ്. നേരത്തെ സൂചിപ്പിച്ച പ്രകാരമുള്ള തിരശീലക്കു പിന്നിലുള്ള ചര്‍ച്ചകള്‍ക്കായി അങ്ങനെ പലരെയും പലയിടത്തും കണ്ടെന്നു വന്നേക്കാം. അതിനെതിരെ ചില ദുര്‍വ്യാഖ്യാനങ്ങളുമുണ്ടായേക്കാം. അതിനെയൊക്കെ മറികടക്കാന്‍ നാം ശ്രമിക്കണം. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ക്ക് അതീവ രഹസ്യസ്വഭാവമുണ്ടായിരിക്കണം. രണ്ട് ബാവാമാരെയും കണ്ട് അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍. എന്നാല്‍ മലങ്കരസഭയുടെ പൊതുവായ നിലപാടില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാതെയായിരിക്കണം മുമ്പോട്ടുള്ള നീക്കങ്ങള്‍. വാതിലുകള്‍ തുറന്നു കിടക്കുകയാണ്. ആര്‍ക്കു വേണമെങ്കിലും ഇങ്ങോട്ടോ അങ്ങോട്ടോ കടന്നു ചെല്ലാം.

ചോ.സമൂഹമാധ്യമങ്ങളില്‍ കേട്ട മറ്റൊരു വാര്‍ത്തയാണ് ശ്രേഷ്ഠ ബാവ സ്ഥാനത്യാഗം ചെയ്യാന്‍ പോകുന്നുവെന്ന്. അങ്ങേയ്ക്ക് അതെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
ഉ. ഞാനും അത് കേട്ടിരുന്നു. എന്നാല്‍ അത് പുതിയതാണോ പഴയതാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.

ചോ. ഇത്തരമൊരു യോജിപ്പിനു പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്നു കരുതുന്നുണ്ടോ?
ഉ. ഒരിക്കലുമില്ല. അത്തരക്കാരാണ് നേരത്തെ സൂചിപ്പിച്ച കിംവദന്തികള്‍ പരത്തുന്നവര്‍. യോജിപ്പിനെ എതിര്‍ക്കുന്നവരെക്കുറിച്ച് മറ്റ് ചില ധാരണകള്‍ വേണം. ഈ വഴക്കുകളുടെ ചില ഗുണഭോക്താക്കളുണ്ട്. അത് രണ്ട് വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ഒന്നാകുന്നതില്‍ എതിര്‍ത്തു നില്‍ക്കുന്നവര്‍. അവരുടെ ഉദ്ദേശം മറ്റു ചിലതാണ്.

1934 ലെ ഭരണഘടനാ പ്രകാരം സഭ ഒന്നിച്ചു നില്‍ക്കണമെന്ന നിലപാടിന്റെ പേരിലാണ് കേസ് നടത്തിയത്. അത് സുപ്രീം കോടതിയുടെ പുതിയ വിധിയോടെ പൂര്‍ത്തിയായി. ചിലര്‍ ചോദിച്ചേക്കാം ഒന്നിക്കാന്‍ വേണ്ടിയാണെങ്കില്‍ പിന്നെ കേസ് നടത്തിയെന്തിനാണെന്ന്? എനിക്കവരോടൊരു മറുചോദ്യമുണ്ട് ഒന്നിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് കേസ് നടത്തിയത്. കേരളത്തില്‍ മലങ്കര സഭ ഒന്നേ ഉള്ളൂ. അതുകൊണ്ട് 1934 ലെ ഭരണഘടന പ്രകാരമാണ് ആ സഭ പ്രവര്‍ത്തിക്കേണ്ടത്. ആ നിലപാടിനു വിരുദ്ധമായ വ്യക്തികളുണ്ടെങ്കില്‍ അവരെ പ്രത്യേകം സൂക്ഷിക്കണം. അപ്പോള്‍ അവര്‍ക്കു ചില ദുരുദേശമുണ്ടെന്നു വേണം കരുതാന്‍.

ചോ.യോജിച്ചുള്ള സഭയെക്കുറിച്ച് അങ്ങയുടെ കാഴ്ചപ്പാടെന്താണ്?
ഉ. നമ്മളൊക്കെ യോജിച്ചു പ്രവര്‍ത്തിച്ചിരുന്ന സഭയില്‍ ജനിച്ചവരാണ്. ഞാന്‍ 1959 ല്‍ ജനിച്ചതാണ്. 1972 ലെ പിരിവിനു ശേഷമാണ് സഭയില്‍ ഭിന്നിപ്പുണ്ടാകുന്നത്. അതേ സമയം ഞാന്‍ കണ്ടു വളര്‍ന്ന സഭ ഒന്നാണ്. 1995 ലെ വിധിയിലും അതു പറയുന്നുണ്ട് 1970ന് മുമ്പ് മലങ്കരസഭ ഒന്നായിരുന്നുവെന്ന്. ആ ഒരു സമയത്തെ മലങ്കര സഭയെക്കുറിച്ചു നോക്കിയാല്‍ അറിയാം മലങ്കരസഭ ആത്മീയപരമായും ഭൗതികപരമായും അത്യുന്നത നിലവാരം പുലര്‍ത്തിയിരുന്ന സഭ ആയിരുന്നുവെന്ന്. മറ്റു സഭകള്‍ അസൂയയോടെയാണ് നമ്മുടെ വളര്‍ച്ച യെ നോക്കികണ്ടിരുന്നത്. ആ കാഴ്ചപ്പാടില്‍ നമ്മുടെ സഭാ നേതൃത്വം സാര്‍ത്രിക തലത്തിലും മറ്റു തലങ്ങളിലുമുള്ള ആധിപത്യം തിരിച്ചുപിടിക്കാന്‍ ഉത്തമ ബോധ്യത്തോടെയും ദാര്‍ശനികതയോടെയും കൂടി മുമ്പോട്ടുകൊണ്ടു പോകാന്‍ സാധിക്കണം. ഇപ്പോള്‍ നമ്മുടെ ഊര്‍ജ്ജവും വിഭവങ്ങളും നഷ്ടപ്പെടുത്തുകയാണ്. അവ പാഴായി പോയി എന്നു പറയാനാവില്ല. കാരണം നിലപാടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടം പാഴാക്കുകയല്ല ചെയ്യുന്നത്. നിലപാടുകള്‍ വിജയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും നമ്മള്‍ അവ  ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ അവ പാഴാക്കപ്പെടുന്നു എന്നു പറയാം.

ചോ.കോടതിവിധിക്കുശേഷവും നിലപാടുകള്‍ വ്യക്തയുളവാക്കുന്നതാണോ?
ഉ. എന്നോടു വ്യക്തിപരമായി ചോദിച്ചാല്‍ വ്യക്തയുണ്ടെന്നായിരിക്കും മറുപടി. എന്നാല്‍ സഭയുടെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്നതില്‍ ഒരു തരം പകപ്പാണ് ഉള്ളത്. എങ്ങനെ പ്രായോഗിക തലത്തില്‍ എത്തിക്കും. ഉദാഹരണത്തിന് മറുപക്ഷത്തിനും ഭൂരിപക്ഷമുളള പള്ളികള്‍ പോലും യാതൊരു കാരണവശാലും പുറത്തുനിന്നുള്ളവര്‍ ഭരിക്കപ്പെടാന്‍ അനുവദിക്കരുത്. എന്നാല്‍ അവിടുത്തെ ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുമാകരുത്. അവരെ ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ നടപ്പിലാക്കാമെന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ കുറച്ച് പറമ്പ് കിട്ടാന്‍ വേണ്ടിയല്ല നിരന്തരമായ പോരാട്ടങ്ങള്‍ നടത്തിയത്. അവിടെ നമുക്ക് വ്യക്തിപരമായ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ലക്ഷ്യത്തിലോ നിലപാടിലോ യാതൊരു മാറ്റവുമില്ല. മലങ്കരസഭയ്ക്ക് ഒരു ഭരണഘടനയുണ്ട്. അതില്‍ പാത്രിയര്‍ക്കീസ് ബാവക്ക് മാന്യമായ രീതിയിലുള്ള ബഹുമാനവും ഉള്‍ക്കൊണ്ടിട്ടുണ്ട്.

മലങ്കര സഭയില്‍ വട്ടശേരി തിരുമേനിയുടെ കാലത്തുതന്നെ എടുത്ത നിലപാടുകള്‍ വ്യക്തമാണ്. അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ച വഴക്കിനെ തുടര്‍ന്നാണ് ഭരണഘടന ഉണ്ടായത്. ഭരണഘടന വരുന്നതിനു മുമ്പുണ്ടായിരുന്ന അവ്യക്തത ഭരണഘടന വന്നതോടുകൂടി മാറി. ആ ഭരണഘടന രൂപവല്‍ക്കരിച്ചതിനെ തുടര്‍ന്നുണ്ടായ വ്യക്തതയിലെ തര്‍ക്കമാണ് പിന്നീട് ഉണ്ടായത്. അതേ തുടര്‍ന്ന് നാലുവിധികള്‍ ഉണ്ടായി. സ്വാതന്ത്ര്യത്തിനു മുമ്പ് റോയല്‍ കോടതി വിധി. 1958 ലെ സുപ്രീം കോടതി വിധി. 1995 ലെ സുപ്രീം കോടതി വിധിക്കു ശേഷമാണ് 2017 ജൂലൈ മൂന്നിനുണ്ടായ സുപ്രധാന വിധി. ഈ നാലു വിധികളിലൂടെയും ഈ ബന്ധത്തിനു കുറച്ചു കൂടി ക്രമീകൃത സ്വഭാവം വന്നു. ആ വ്യക്തത കോടതി വിധിയിലൂടെ കൂടുതല്‍ വെളിവായി. സഭയുടെ ഭരണഘടനാ പ്രകാരം പാത്രിയാര്‍ക്കീസ് ബാവയുമായുള്ള ബന്ധത്തിനപ്പുറം അദ്ദേഹവുമായി വിധേയത്വപരമായ മറ്റൊരു ബന്ധമില്ല. കാതോലിക്കാ ബാവക്കോ പാത്രിയാര്‍ക്കീസ് ബാവക്കോ ഭരണവ്യവസ്ഥകളില്‍ അയവു വരുത്താന്‍ അധികാരമില്ലെന്നാണ് കോടതിവിധി വ്യക്തമാക്കുന്നത്. ഭരണഘടനാ നടപടിക്രമമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ സംവിധാനം വച്ച് രണ്ട് സമാന്തര സഭകളായി പ്രവര്‍ത്തിക്കാന്‍ ആര് അനുവദിക്കും? ഉദാഹരണത്തിനു തന്റെ ഇടവകയായ മാപ്രാ പള്ളിയില്‍ സമയം വച്ച് രണ്ടു കൂട്ടര്‍ക്കും കുര്‍ബാന അര്‍പ്പിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിധിയോടെ അങ്ങനെയൊരു ക്രമീകരണത്തിന് നിയമസാധുതയില്ല. സെമിത്തേരിയെക്കുറിച്ചുള്ള വ്യാഖ്യാനവും ഇതുതന്നെയാണ് മാനുഷിക പരിഗണന വച്ചായാലും സുപ്രീം കോടതി പറയുന്നത് മലങ്കരസഭയില്‍പ്പെട്ടവര്‍ക്കും 1934 ലെ ഭരണഘടന അനുസരിക്കുന്നവര്‍ക്കും ഉള്ളതാണ് സെമിത്തേരികള്‍. ആ വ്യക്തതകള്‍ക്കുള്ളിലുള്ള ബന്ധം മതി ഇനി.

ചോ.സഭാ മക്കളോടുള്ള സന്ദേശം എന്താണ്?
ഉ. 2017 ലെ സുപ്രീംകോടതി വിധി ദൈവഹിതമാണ്. കാരണം മലങ്കരസഭ ആഗ്രഹിച്ചതിനും പ്രതീക്ഷിച്ചതിനുമപ്പുമായിട്ടുള്ളൊരു വിധിയാണ് സുപ്രീം കോടതി ജഡ്ജിമാരില്‍കൂടി ലഭിച്ചിരിക്കുന്നത്. ആ വിധി പ്രകാരം മലങ്കരസഭക്കൊരു അന്തസുണ്ട്. പാത്രിയാര്‍ക്കീസ് ബാവയുമായിട്ടുള്ള ബന്ധത്തിന് ഒരു വ്യക്തതയോടു കൂടിയൊരു ഭരണഘടനയുണ്ട്. ആ ഭരണഘടന സുപ്രീം കോടതിവിധിയിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നു. ആ വിധിയിലൂടെ കിട്ടിയിരിക്കുന്ന ഭാഗ്യം ഇനിയും നിഷേധിച്ചുകളയരുത്. നമ്മുടെ വിഭവങ്ങളും ശക്തിയും ഒന്നിച്ചുനിന്നുകൊണ്ട് ക്രിസ്തുവിന്റെ ശരീരമാകുന്ന മലങ്കര സഭ ഒന്നിച്ചുനിന്നുകൊണ്ട് ആ സാക്ഷ്യം നിര്‍വഹിക്കണം.

ചോ.മറുപക്ഷത്തോടുള്ള സന്ദേശമെന്താണ്?
ഉ. അവര്‍ക്കെന്താണ് വേണ്ടത്. 2002 നു ശേഷമുള്ള 15 വര്‍ഷത്തെ അവരുടെ ചരിത്രമെടുക്കുക. ഈ വ്യക്ത കുറവ് മലങ്കരസഭയില്‍ അവരും അന്തിയോഖ്യാ സിംഹാസനത്തില്‍ പൂര്‍ണമായും വിധേയപ്പെട്ടു നില്‍ക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട് നില്‍ക്കുമ്പോള്‍ ബന്ധത്തില്‍ ഉണ്ടായിരിക്കുന്ന പിരിമുറുക്കങ്ങള്‍ എന്തെല്ലാമുണ്ടായിട്ടുണ്ടെന്ന് അവര്‍ തന്നെ പറയട്ടെ. അന്തിയോഖ്യാ സിംഹാസനം നീണാല്‍ വാഴട്ടെ എന്നൊക്കെ പറയുമ്പോഴും അവരുടെ ശ്രേഷ്ഠബാവ തന്നെ അന്തിയോഖ്യാ സിംഹാസനത്തിനു ഇരുമ്പുമുഖമാണെന്നൊക്കെ പറഞ്ഞ് കല്‍പ്പന എഴുതി എന്നൊക്കെ കേട്ടു. അങ്ങനെയൊക്കെ പറയുമ്പോഴും ആ ബന്ധത്തിനും വ്യക്തയില്ലാത്തതായി കരുതുന്നു. ആ വ്യക്തത നമ്മള്‍ പറയുന്നതുപോലെ തന്നെയാണ് അവരും പറയുന്നത്.

പിന്നെ ഇന്ത്യയുടെ സുപ്രീം കോടതി വിധി മറികടക്കാനാവില്ല. കുറച്ചുകാലം ഇങ്ങനെ ഒരു നീക്കുപോക്കില്‍ അടിപിടിയുമൊക്കെയായി നടക്കാന്‍ കഴിയും. അതും ഒരു തരം ക്രമിനല്‍ സ്വഭാവത്തിലേക്കു നീങ്ങും. ഇപ്പോള്‍ ഒന്നാകാനുള്ള ഒരു സാധ്യത തുറന്നു കാണുന്നു. രണ്ടു ബാവാമാരും യോജിപ്പിലേക്കുള്ള എല്ലാ വാതിലുകളും തുറന്നിട്ടുണ്ട്. ആ സാഹചര്യം കണ്ടുകൊണ്ടുതന്നെ സഭ ഒന്നാകാനുള്ള യത്‌നത്തില്‍ പങ്കുചേരണമെന്നാണഅ പറയാനുള്ളത്.

part 1
Join WhatsApp News
Ninan Mathullah 2017-10-03 17:10:24
The reason I left Orthodox Church was that the environment in the church was not favorable for Christian life. Sincerely hope that both sides will work together in brotherly love for lasting peace. For the church to grow to its full potential this is a must.Best wishes and prayers.
Chrisitian 2017-10-03 17:19:13
There is no need for 3 churches. Orthodox and Jacobites should merge in Catholic Church. They all follow the same faith except for the marriage of priests.
Mar Thomma Church should merge with Pentecostals. 
JOHNY KUTTY 2017-10-03 17:49:05
ഈ നൂറ്റാണ്ടിലൊന്നും നടക്കാൻ സാധ്യത കാണുന്നില്ല. പ്രധാന കാരണം ഈ മെത്രാച്ചന്മാരുടെ പണക്കൊതി ആണ്. കൂടാതെ ജനങ്ങളിൽ പുരോഹിതർ വെറുപ്പിന്റെ വിഷം കുത്തിവച്ചിരിക്കയാണ്. വരും തലമുറയെങ്കിലും സമാധാനത്തോടെ സഹവർത്തിക്കണമെങ്കിൽ ആദ്യം ഈ വെറുപ്പിന്റെ സുവിശേഷം പ്രചരിപ്പിക്കാതിരിക്കുക.  ദൈവം ഒരു യാക്കോബക്കാരനോട്, ഒരു പാകിസ്താനിയെയും ഒരു ഓർത്തഡോൿസ് കാരനെയും കാണിച്ചിട്ട്  ഒരാളെ കൊല്ലാൻ ഉള്ള അനുവാദം തന്നാൽരണ്ടാമതൊന്നാലോചിക്കേണ്ട ഓർത്തഡോൿസ് കാരനെ അവനു തട്ടും. അഥവാ പാകിസ്താനിയെ എങ്ങാനും കൊന്നിട്ട് ചെന്നാൽ സഭ പിതാക്കന്മാർ മാപ്പു തരില്ല. ഇതാണ് അവസ്ഥ. അച്ചന്മാരും മെത്രാൻ മാരും സോഷ്യൽ മീഡിയയിൽ കൂടെ വിളിക്കുന്ന അസഭ്യങ്ങൾ കേട്ടാൽ സംസ്കാരം ഉള്ളത് ഏതൊരുവനും തല ഉയർത്തി നടക്കാൻ ആവില്ല. തലച്ചോറ് ഈ കുർബാന തൊഴിലാളികൾക്കു പണയം വെച്ച മന്ദ ബുദ്ധികൾ ഉള്ളിടത്തോളം ഈ വഴക്കു ഇങ്ങനെ തന്നെ  പോകും. അത് ഒത്തുതീർപ്പാക്കാൻ നോക്കുന്നവരെ ഒറ്റപ്പെടുത്തി പുറത്തു ചാടിക്കുന്ന ഏർപ്പാടും ഉണ്ട്. പാത്രിയർക്കേസു ബാവക്കു നിങ്ങൾ മലങ്കരയിൽ കിടന്നു അടികൂടിയാലും ഒന്നും നഷ്ടപ്പെടാൻ ഇല്ല വിഹിതം മുടങ്ങാതെ കിട്ടുന്നിടത്തോളം കാലം.
നാസ്‌തികന്‍ 2017-10-03 20:34:34
മതഭ്രാന്തന്മാർ ഇറങ്ങി തുടങ്ങി 
V.George 2017-10-04 08:04:11
Hope dear Thirumeni will read all these comments. By birth I am a member of the Malankara Orthodox Church. I witnessed the great association held at Puthencavu. What happened then. Two of the Bishops's election were held without giving proper representation for the candidates who were previously at the Patriarch side. This happened because the majority of the association members were from the previous Malankara group. Many deserving candidates from the Patriarch side were not considered and many not-so deserving candidates from the previous Malankara group became bishops. Even after a merger the same situation will exist for many years. Before the merger the Catholicose should declare a moratorium on future Bishop's elections for 15 years. Otherwise, the nasty Bishop's election will sink the ship again. A 15 year cool off period will truly bring the church together  and people will get a chance to judge the deserving bishop's candidates based on their merit. 
Philip 2017-10-04 08:33:46
എത്ര നല്ല നടക്കില്ലാത്ത സ്വപ്നം.... ആഗ്രഹമില്ലാത്തതു കൊണ്ടല്ല...നടക്കുവാൻ സിംഹാസനകളിൽ ഇരിക്കുന്നവർ സമ്മതിക്കില്ല....ഐക്യം വന്നാൽ ഈകൂട്ടർക്കു നിലനില്പില്ല ...വിവരം ഇല്ലാത്ത കുഞ്ഞാടുകൾ തമ്മിൽ തമ്മിൽ തല്ലി ആണ് ഈ കസേരകൾ നിലനിർത്തുന്നത്... അത് നല്ലപോലെ ഈ കൂട്ടർക്ക് അറിയാം... 
യേശു 2017-10-04 10:16:10
ജന്മം കൊണ്ട് നമ്മൾക്ക് പറ്റിയ തെറ്റ് ഇനിയും തിരുത്താം ജോർജ്ജേ .  ഈ മതം എല്ലാം വിട്ട് എത്ര ശാന്തമായ ജീവിതം നയിക്കാം .  എന്ത് ചെയ്യാം നായ് എവിടെ ചെന്നാലും നക്കിയല്ലേ കുടിക്ക്.  നിന്നയൊക്കേ ബന്ധനത്തിലാക്കി മായാജാല വിദ്യകൊണ്ട് വലിച്ചു കൊണ്ട് നടക്കുകയാണ് ഈ കറുത്ത കുപ്പിപ്പായം ഇട്ട വർഗ്ഗം. ഇവരെ വിട്ട് ഓടികൊള്ളുക . ഇത് അവൻ തന്നെ എന്നെ  പരീക്ഷിച്ചവൻ തന്നെ - നീ എന്നെ വിട്ടു പോ എന്ന് പറഞ്ഞു സ്വാതന്ത്രനാകു ജോർജ്ജേ .
J.Mathew 2017-10-04 13:14:50
എന്റെ നാമം പറഞ്ഞു അനേകർ നിങ്ങളെ തെറ്റിക്കാൻ നോക്കും, അവരെ സൂക്ഷിച്ചുകൊൾക എന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുള്ളത് കൊണ്ട് ഇവിടുത്തെ "യേശു " എന്ന വ്യജ നാമ ധാരിയെയും സൂക്ഷിക്കുക.ഇവരുടെ യഥാർഥ പേര് വെച്ച് അഭിപ്രായം പറഞ്ഞാൽ  തനി നിറം പുറത്താകും അതോടൊപ്പം അവരുടെ HIDDEN AGENDA യും  എല്ലാവര്ക്കും മനസ്സിലാകും.എന്റെ നാമം വൃഥാഎടുക്കരുത് എന്നാണ് ദൈവം കല്പിച്ചിട്ടുള്ളത്.ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ കാര്യമാണ്.അതിൽ മറ്റുള്ളവർ ഇടപെടേണ്ട.  
Jack Daniel 2017-10-04 15:07:57
യേശു എന്ന പേര്‍ എത്രയോ പേര്‍ക് ഉണ്ട് .  എനിക്ക് അറിയാവുന്ന എത്രയോ  സ്പാനിഷ്‌ കാര്‍ എല്ലാവരും ഹിസൂസ് = JESUS എന്നാണ് . എന്‍റെ അയല്‍കാരന്റെ  കാറിന്റെ പേരും  jesus എന്നാണ് . അതിന്‍റെ ഫ്രെണ്ടില്‍  തന്നെ പേര്‍ എഴുതി വച്ചിട്ടുണ്ട് .
 Baboi George don't make any sense. Your interpretation is wrong about the judgement. See two articles in E Malayalee , the interview of Bishop Niclovos. He is a smart intelligent man. If both sides follow what he is saying, there will be union and peace. The Patriarch, Cathololicos----- all has to follow the constitution of 1934. No one can change it or deviate from it.
യേശു 2017-10-04 16:11:57
ഞാൻ നിങ്ങളുടെ ഇടയിൽ സമാധാനം ഉണ്ടാക്കാൻ അല്ല വന്നിരിക്കുന്നത് ചിദ്രം ഉണ്ടാക്കാനാണ് . എന്റെ വഴികളെ പിന്തുടരുന്നവന് ഒരു വാൾ ലഭിക്കും. അത് അവന്റെ തന്നെ ഹൃദയത്ത തുളക്കുകയും പുതിയ ചിന്താധാരകളുടെ വാതായനം തുറക്കുകയും ചെയ്യും . എന്നെ പിന്തുടരുന്നവർ കപട തത്ത്വസംഹിതകളുമായി ഏറ്റുമുട്ടും.  അവർ നിങ്ങളെ കല്ലെറിയും കൂക്കി വിളിക്കും ഒടുവിൽ ക്രൂശിക്കും . എന്റെ വഴി ഇടുങ്ങിയതാണ് കുട്ടാ. അവിടെ സിംഹാസനങ്ങൾ ഇല്ല കിടക്കാൻ പരവധാനിയില്ല.  സഞ്ചരിക്കാൻ കാറുകൾ ഇല്ല.വി വേശ്യകളും കുഷ്ടരോഗികളും കള്ളന്മാരും നിന്റ സഹവാസികൾ. എന്താ എന്നെ പിന്തുടരണമോ അതോ നിക്കോളാസിനെ പിന്തുടരണമോ? എല്ലാം നിന്റെ ഇഷ്ടം .  എന്നെ നിങ്ങൾ അന്നും വിശ്വസിച്ചിട്ടില്ല ഇന്നും വിശ്വസിക്കുന്നില്ല . മാത്യുസെ നീ അത്തി വൃക്ഷത്തിൽ നിന്ന് താഴെ ഇറങ്ങി വന്നു ഞാൻ പറയുന്നത് കേൾക്കുക.  കരയും കടലും കടന്നു പോകുകയും നിന്നെപോലുള്ളവരെ മതത്തിൽ ചേർത്ത് നരകായോഗ്യരാക്കുന്ന ഒരു വർഗ്ഗത്തിന്റ പിന്നാലെയാണ് നീ പോയിരിക്കുന്നത്.  ഇവർ വിധവമാരുടെ വീടുകളിൽ പോയി ഉപായത്തിൽ പ്രാർത്ഥന നടത്തുകയും അവരുടെ വീടുകളെ വിഴുങ്ങി കളയുകയും ചെയ്യുന്നു. ഇവർ ആർക്കും മനസിലാകാത്ത പേരുകളും മോടിയിൽ വസ്ത്രധാരണവും ചെയ്യുത് അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും തേടി നടക്കുകയാണ് . ഇവർ  പള്ളിയും പട്ടക്കാരനും ഭിന്നിപ്പും അനുരഞ്ജനവും ഒക്കെയായി നിന്റെ ജീവിതം കട്ടപുകയാക്കും.  നീ നഷ്ട്പ്പെടുത്തന്ന അവസരം എത്ര സുവർണ്ണമെന്ന് നീ അറിയുന്നില്ല .  ഇവരോട് ചേർന്ന് നടക്കുന്നതും ഇവരെ പൊക്കിക്കൊണ്ട് നടക്കുന്നതും നീ ദൈവ നന്മയായി കരുതുന്നു.  ഇവർ വളരെ പരീശന്മാരെപ്പോലെ സത്യത്തെ ദുർവ്യാഖ്യാനിച്ച് നിങ്ങളെ ഇരുട്ടിൽ ഇട്ട് തപ്പി തടയിക്കുന്നു .  ഞാൻ പറയുന്നതു സത്യമല്ലായെങ്കിൽ യഥാർത്ഥ മത്തായി എഴുതിയ സുവിശേഷം 23 വായിക്കുക .  നീ ബ്ളാക്ക് ഹോളിലേക്ക് അതിവേഗം നടന്നടുക്കുകയാണ്.  ഞാൻ നിന്നെ ഒരു മതത്തിലേക്കും ക്ഷണിക്കുന്നില്ല .  ഏതു മതത്തിലായാലും നിന്നെ സ്വതന്ത്രമയക്കുന്ന സത്യത്തെ തിരിച്ചറിയുക.  പുരോഹിത വർഗ്ഗം ഒന്നടക്കം  നിത്യനരകം പ്രാപിക്കും കാരണം ഇവർ നിങ്ങളെപോലെ ചിന്തക്കാൻ കഴിവില്ലാത്തവരെ (മാത്തുള്ളയടക്കം ) തടങ്കിൽ വച്ചിരിക്കുകയാണ്. ഭൂമിയാണ് സ്വർഗ്ഗം. മറ്റൊരു സ്വർഗ്ഗം ഇല്ല.  ഇവിടെ നീ സഹജീവികളെ സ്നേഹിച്ചും കരുതിയും ജീവിതം അവസാനിപ്പിക്കു . ചെവിയുള്ളവർ കേൾക്കട്ടെ .
പോത്തുള്ള 2017-10-04 17:03:06
ദിലീപ് മോഡൽ പ്രശനം ഇവിടെ അമേരിക്കയിൽ ഉണ്ടായപ്പോൾ രാക്കുരാമാനം നാട്ടിലെത്തിച്ചു. ഇപ്പൊ സഭ ഒന്നടങ്കം വേട്ടക്കാരനൊപ്പം എന്നത് പോട്ടെ ഇരയെ വേട്ടയാടുകയും ആണല്ലോ . ആരുടെ കണ്ണിൽ പൊടി ഇടനാ ഈ യാക്കോബാ ഓർത്തഡോൿസ് ചർച്ച.
J.Mathew 2017-10-05 10:30:53
വ്യാജ നാമധാരി വീണ്ടും വന്നല്ലോ.ഇദ്ദേഹമാണോ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആളുകളെ RECRUIT ചെയ്യുന്നത്.പൊയ്‌മുഖം ധരിച്ചു ഒരു വിഭാഗത്തിലുള്ള ആളുകളെ മുഴുവനും അടച്ചാക്ഷേപിക്കാൻ ആർക്കും കഴിയും.തന്റേടമുണ്ടെങ്കിൽ പൊയ്‌മുഖം മാറ്റി വന്ന് അഭിപ്രായം എഴുതൂ.പുരോഹിതന്മാർ കുറ്റവാളികൾ ആണെങ്കിൽ അവർ ശിക്ഷിക്കപ്പെടും.ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു അനുസരണമായിട്ടുള്ള ശിക്ഷ ലഭിക്കും.ഇക്കാര്യത്തിൽ പുരോഹിതനെന്നോ അല്മായൻ എന്നോ വിത്യാസം ഇല്ല.ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചേടത്തോളം ബൈബിളും തലമുറ കൈമാറിയ വിശ്വാസവും ആണ് പിന്തുടരുന്നത്.അല്ലെങ്കിൽ പിന്തുടരാൻ ശ്രമിക്കുന്നത്.അതിനെതിരെ സ്വർഗ്ഗത്തിൽനിന്നു ദൂദൻ വന്ന് പറഞ്ഞാലും കേൾക്കാൻ പറ്റില്ല.കാരണം ഇതെല്ലം മുൻകൂട്ടി പറഞ്ഞിട്ടുള്ളതാണ്.ഞങ്ങൾ നിങ്ങളെ അറിയിച്ചതിനു വിപരീതമായി മറ്റാരുവന്നു പറഞ്ഞാലും വിശ്വസിക്കരുതെന്നു പൗലോസ് ശ്ലീഹാ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.അതുകൊണ്ടു ഏത് വ്യജനാമധാരി വന്ന് പറഞ്ഞാലും അത് കേൾക്കാൻ പറ്റില്ല.ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാർ കൈമാറി തന്ന വിശ്വാസം അഭംഗുരം പിന്തുടരും. 
യേശു 2017-10-05 10:54:44
എന്നെ ഒറ്റുകൊടുത്ത് ക്രൂശിലേക്ക് അയച്ചത് ജൂദാസാണെങ്കിലും അവനെ അതിന് പ്രേരിപ്പിച്ചത് കയ്യാഫസ് എന്ന മഹാപുരോഹിതനായിരുന്നു. (ഇവർ നരകായോഗ്യർ) അതുകൊണ്ട് ഞാൻ നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു ' പുരോഹിതന്മാർ ഭാരമുള്ള കല്ലുകൾ നിങ്ങളുടെ തലയിൽ കയറ്റി വയ്ക്കുകയും എന്നാൽ ഒരു ചെറുവിരൽ കൊണ്ടുപോലും സഹായിക്കാൻ തയാറാവുകയില്ല - മൂഡാ നീ നിന്റെ മൗഢ്യതയിൽനിന്ന് പുറത്ത് വരികയും എന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കുകയും ചെയ്യുക . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക