Image

തപാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുവാന്‍ അനുമതി തേടി

ഏബ്രഹാം തോമസ് Published on 03 October, 2017
തപാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുവാന്‍ അനുമതി തേടി
യുഎസ് പോസ്റ്റല്‍ സര്‍വീസ് (യുഎസ്പിഎസ്) തപാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുവാന്‍ അനുമതി തേടുകയാണ്. വര്‍ധന നാണ്യപ്പെരുപ്പ ത്തിനെക്കാള്‍ കൂടുതലായതിനാല്‍ അനുമതി നേടിയിരിക്കണമെന്നാണ് നിയമം. ഒരു സാധാരണ എഴുത്ത് അമേരിക്കയ്ക്കുള്ളില്‍ അയയ്ക്കുവാന്‍ ഇപ്പോള്‍ 49 സെന്റിന്റെ സ്റ്റാമ്പ് ആവശ്യമാണ്. ഇത് നാല് സെന്റ് കൂടി വര്‍ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റാമ്പുകള്‍ ഫോര്‍ എവര്‍ പരമ്പരയിലായതിനാല്‍ മാറ്റി പ്രിന്റ് ചെയ്യേണ്ട കാര്യമില്ല. മറ്റ് തപാല്‍ നിരക്കുകളും ആനുപാതികമായി ഉയരും.

ഇതിനിടയില്‍ മൊണ്ടാനയില്‍ നിന്നുള്ള സെനറ്റര്‍ ജോന്‍ ടെസ്റ്റര്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മേഗന്‍ ജെ ബ്രെണന് കത്ത് അയച്ചു. കത്തില്‍ യുഎസ് പോസ്റ്റല്‍ സര്‍വീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വസ്തു നിഷ്ഠമല്ല എന്ന് ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 28 ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ ഒരു ബില്യണ്‍ തപാല്‍ ഉരുപ്പടികള്‍ (മെയില്‍ പീസസ്) വൈകിയാണ് മേല്‍ വിലാസക്കാര്‍ക്ക് എത്തിച്ചത് എന്ന് ടെസ്റ്റര്‍ ആരോപിച്ചു.

മെയില്‍ ഡെലിവറിയിലെ കാലതാമസത്തെ മറയ്ക്കുവാനായി ഒഐജി അന്വേഷണം നടത്തി എന്നും ആരോപിച്ചു. നാല് ജീവനക്കാര്‍ തപാല്‍ എത്തിക്കുന്നതില്‍ താമാസം വരുത്തിയത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിഴവ് വരുത്തി, പോസ്റ്റല്‍ സര്‍വീസ് മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം ടൈം കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതില്‍ കൃത്രിമത്വം കാട്ടി, ചില തപാല്‍ വിതരണം ചെയ്യുവാന്‍ കഴിയില്ല എന്ന് വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി ഡേറ്റകളില്‍ കൃത്രിമത്വം കാണിച്ചു എന്നിങ്ങനെയായിരുന്നു വിശദീകരണം. എന്നാല്‍ പി. ഒ. ബോക്‌സ് വിഭാഗത്തില്‍ വ്യാജമായി ബാര്‍ കോഡ് നേരത്തെ സ്‌കാന്‍ ചെയ്യുവാന്‍ ക്ലാര്‍ക്കുമാരോട് നിര്‍ദേശിച്ചു എന്ന ആരോപണം മാനേജ്‌മെന്റ് നിഷേധിച്ചു.ഇങ്ങനെ കൃത്രിമത്വം കാട്ടുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ജീവനക്കാരെ പറഞ്ഞു വിടണമെന്നും ടെസ്റ്റര്‍ ആവശ്യപ്പെട്ടു. ചെറിയുടെ കത്തില്‍ നാല് ജീവനക്കാരില്‍ ഒരാള്‍ പിരിഞ്ഞു പോകാന്‍ താല്പര്യം പ്രകടിപ്പിച്ചതായി പറഞ്ഞു. മറ്റ് പ്രശ്‌നങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടില്ല.

രണ്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ പ്രോസസിംഗ് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളില്‍ മാനേജര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ഉടന്‍ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഒഐജി റിപ്പോര്‍ട്ടില്‍ പരിശോധന നടത്തിയ എട്ട് സെന്ററുകളില്‍ അഞ്ചെണ്ണത്തില്‍ കൈ കൊണ്ട് തരം തിരിക്കേണ്ട മെയിലുകള്‍ക്ക് സംഭവിക്കുന്ന കാലതാമസം വ്യക്തമായി രേഖപ്പെടുത്തുന്നില്ല എന്ന് കണ്ടെത്തി. മൂന്നിലൊന്ന് തപാല്‍ ഇനങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കുന്നു.

യന്ത്രത്തകരാറുകള്‍ യഥാസമയം കണ്ടെത്തുവാനും തപാല്‍ ഉരുപ്പടികളുടെ ട്രാന്‍സ്‌പൊര്‍ട്ടേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ഇത് വലിങ്ങുതടിയാവുന്നു. പോസ്റ്റല്‍ സര്‍വീസിന്റെ മാനേജ്‌മെന്റിന്റെ പിഴവുകള്‍ ക്കൊപ്പം പോസ്റ്റല്‍ സര്‍വീസ് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ അവഗണിക്കുന്നതും വിതരണ സംവിധാനത്തിലെ കാലതാമസത്തിന് കാരണമാണെന്ന് ഒഐജി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുവെന്ന് ടെസ്റ്റര്‍ തന്റെ കത്തില്‍ വിശദീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക