Image

നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ; ടൊവീനോ തോമസ്

Published on 03 October, 2017
നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ; ടൊവീനോ തോമസ്

വളരെ സെന്‍സിറ്റീവായ സിമ്പിള്‍ മനുഷ്യനാണ് താനെന്ന്  ടൊവീനോ തോമസ്. സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടി വെയ്ക്കാന്‍ കഴിയില്ലെന്നും ടൊവീനോ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്. ആരാധകരോട് അപമര്യാദയായി പെരുമാറിയെന്ന് ടൊവിനോയ്‌ക്കെതിരെ ആരോപണമുണ്ടായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താരം താന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ടൊവീനോ മടങ്ങിയെത്തുകയായിരുന്നു.

‘ഞാനൊരു സാധാരണ മനുഷ്യനാണ്. സെന്‍സിറ്റീവും സിംബിളുമാണ്. സിനിമാ നടന്‍ ആണെന്ന കാരണം കൊണ്ട് വികാരങ്ങളെ മൂടിക്കെട്ടി റോബോട്ടിനെ പോലെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. സ്‌നേഹവും സ്‌നേഹം പങ്കുവെയ്ക്കലുമൊക്കെ എനിക്കിഷ്ടമാണ്. എന്നാല്‍ അതിന്റെ പേരില്‍ ആരേയും വേദനിപ്പിക്കുന്നതു ശരിയല്ല. എല്ലാ വേദകളിലും വളരെ നല്ല രീതിയില്‍ പെരുമാറിയിട്ടുള്ള ഞാന്‍ എപ്പോഴെങ്കിലും പ്രകോപിതനായെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസിലാകും.’ ടൊവീനോ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക