Image

മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊച്ചുത്രേസിയാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷിച്ചു

ബ്രിജിറ്റ് ജോര്‍ജ് Published on 04 October, 2017
മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊച്ചുത്രേസിയാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 9:30 നും, 11 മണിക്കുമുള്ള വി. കുര്‍ബാനയോടനുബന്ധിച്ച് വി. കൊച്ചുത്രേസിയായുടെ തിരുനാള്‍ ആചരിച്ചു. സെന്റ് തോമസ് രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഒരു കര്‍മ്മലീത്താ കന്യാസ്ത്രിയായി ജീവിച്ചു രോഗംമൂലം ഇരുപത്തിനാലാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞ വി. കൊച്ചുത്രേസിയായ്ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഉണ്ടായിരുന്നില്ല. ചെറുപുഷ്പം എന്നറിയപ്പെടുന്ന ഈ പുണ്യവതി കന്യാസ്ത്രീ മഠത്തിലെ ദൈനംദിന ജീവിതസാഹചര്യങ്ങളില്‍ ചെറുതും വലുതുമായ വിട്ടുവീഴ്ചകളും ത്യാഗങ്ങളും സല്‍പ്രവര്‍ത്തികളും ചെയ്യുകയും ചെറിയ കാര്യങ്ങളില്‍പ്പോലും വിശ്വസ്തത പുലര്‍ത്തിയിരുകയും ചെയ്തിരുന്നു. ഈ പുണ്യവതി കാണിച്ചുതന്ന മാതൃകയനുസരിച്ച്, ദൈവം നമുക്ക് തന്നിരിക്കുന്ന ഏതു ജീവിതസാഹചര്യങ്ങളും ദൈവമഹത്വത്തിനായിട്ടും സഹോദരങ്ങളുടെ നന്മയ്ക്കായിട്ടും ഉപയോഗിക്കണമെന്ന് ഫാ. ജോണിക്കുട്ടി പുലിശേരി പറഞ്ഞു.

വിശുദ്ധയുടെ രൂപം വഹിച്ചുകൊണ്ട് പള്ളിക്കുള്ളിലൂടെയുള്ള പ്രദിക്ഷിണവും തിരുശേഷിപ്പ് വണക്കവും ലദീഞ്ഞും ഉണ്ടായിരുന്നു. ഗായകസംഘം ആലപിച്ച ശ്രുതിമധുരഗാനങ്ങള്‍ ചടങ്ങുകള്‍ ഭാക്തിനിര്ഭരമാക്കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അല്മായശുസ്രൂഷികള്‍, കൈക്കാരന്മാരായ ജോ കാണിക്കുന്നേല്‍, ലുക്ക് ചിറയില്‍, ജോര്‍ജ് അമ്പലത്തുങ്കല്‍, സിബി പാറേക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ ഏതാനും കുടുംബങ്ങളാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.  സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 



മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊച്ചുത്രേസിയാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷിച്ചു മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊച്ചുത്രേസിയാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷിച്ചു മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊച്ചുത്രേസിയാ പുണ്യവതിയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക