Image

അറുപത്തി ഒമ്പതാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

ജോര്‍ജ് ജോണ്‍ Published on 04 October, 2017
അറുപത്തി ഒമ്പതാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തി എട്ടാമത്  അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍) ഒക്‌ടോബര്‍ 11 മുതല്‍ 15 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഫ്രാന്‍സ് ആണ്. 172000 ചതുരശ്ര മീറ്ററില്‍ 17 ഹാളുകളിലായി 110 രാജ്യങ്ങളില്‍ നിന്നും 7150 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഫ്രാന്‍സില്‍ നിന്ന് എഴുത്തുകാരും, പ്രസാധകരും ഉള്‍പ്പെടെ 135 പ്രദര്‍ശകര്‍ ഹാള്‍ 04 ല്‍ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നു. അതിഥി രാജ്യമായ ഫ്രാന്‍സും, ഫ്രാങ്ക്ഫര്‍ട്ട് മെസെയും  ഈ വര്‍ഷം മൂന്ന് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഇതിനോടകം  62 രാജ്യങ്ങളില്‍ നിന്നായി 8000 ജേര്‍ണലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട്  ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഇന്ത്യയില്‍ നിന്നും 71 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം ഹാള്‍ 04.2 - 05.01 - 06.02 ല്‍ കാഴ്ച്ച വയ്ക്കുന്നു. കേരളത്തില്‍ നിന്നും ഡി.സി. ബുക്‌സ് കോട്ടയം പ്രദര്‍ശന ഹാള്‍ 04-0/സി. 78 ല്‍  തങ്ങളുടെ പുസ്തക പ്രദര്‍ശനം നടത്തും. 

ഒക്‌ടോബര്‍ 10 ന് വൈകുന്നേരം 05.00 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിനിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ഫ്രാന്‍സില്‍ നിന്നുമുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും . ഫ്രാന്‍സ് സാംസ്‌കാരിക മന്ത്രി ഫ്‌ളോയര്‍ പെല്ലറിന്‍ ജര്‍മന്‍ സാംസ്‌കാരിക ജോഹാന്നാ വാങ്കാ എന്നിവര്‍ സംയുക്തമായി പുസ്തകമേള ഉദ്ഘാടനം ചെയ്യും. ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫെയര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. .

ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ പുസ്തക മേഖലയിലെ  പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍  എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് ഒക്‌ടോബര്‍ 14 മുതല്‍ 15 വരെ ദിവസങ്ങളില്‍ രാവിലെ 09.00 മുതല്‍ 18.30 വരെയാണ് ഈ പുസ്തകമേള കാണാന്‍ സാധിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക