Image

നിത്യ മേനോന്‍ നായികയാവുന്ന പ്രാണ നാല് ഭാഷകളില്‍

Published on 04 October, 2017
നിത്യ മേനോന്‍ നായികയാവുന്ന പ്രാണ നാല് ഭാഷകളില്‍

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാണ. സിനിമയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും പ്രാണ ചിത്രീകരിക്കുക.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിലൊരാളായ പി.സി. ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് പ്രാണയുടെ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക