Image

കേരളത്തില്‍ ബാഹുബിലിയേക്കാള്‍ വമ്പന്‍ റിലീസിനൊരുങ്ങി മെര്‍സല്‍

Published on 04 October, 2017
കേരളത്തില്‍ ബാഹുബിലിയേക്കാള്‍ വമ്പന്‍ റിലീസിനൊരുങ്ങി മെര്‍സല്‍

ഇളയദളപതി വിജയ് നായകനാകുന്ന മെര്‍സല്‍ റിലീസിന് ഒരുങ്ങുകയാണ്. വിജയ്!യെ നായകനാക്കി അറ്റ്!ലി കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളമുള്‍പ്പെടെ റെക്കോര്‍ഡ് റിലീസാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുപബലി ദ കണ്‍ക്ലൂഷനായിരുന്നു ഇതുവരെ കേരളം കണ്ട ഏറ്റവും വലിയ റിലീസ്. 317 സ്‌ക്രീനുകളിലാണ് ബാഹുഹലി രണ്ടാം ഭാഗം കേരളത്തില്‍ റിലീസിനെത്തിയത്. എന്നാല്‍ റിലീസിനെത്തും മുമ്പേ 320 സ്‌ക്രീനുകള്‍ക്ക് മുകളില്‍ മെര്‍സര്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിനങ്ങളില്‍ സ്‌ക്രീനുകളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലി 2 കേരളത്തില്‍ വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാണ് മെര്‍സലും കേരളത്തിലെത്തിക്കുന്നത്. മെര്‍സലിന്റെ ടീസറും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ കണ്ടുവെന്ന റെക്കോര്‍ഡും മെര്‍സലിന് സ്വന്തം.

തെരിക്ക് ശേഷം വിജയ്അറ്റലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണിത്. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. സത്യരാജും, എസ്.ജെ.സൂര്യയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അറ്റ്!ലിയും ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദും ചേര്‍ന്നാണ് തിരക്കഥ. എ.ആര്‍.റഹ്മാനാണ് സംഗീതം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക