Image

ജനീവയ്ക്ക് ടൂറിസം ഓസ്‌കര്‍

Published on 04 October, 2017
ജനീവയ്ക്ക് ടൂറിസം ഓസ്‌കര്‍
 
ജനീവ: ടൂറിസം ഓസ്‌കര്‍ എന്നറിയപ്പെടുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ യൂറോപ്പിലെ ഏറ്റവും മികച്ച സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ തെരഞ്ഞെടുക്കപ്പെട്ടു. 2014, 2015 വര്‍ഷങ്ങളിലും ഇതേ പുരസ്‌കാരം നേടിയിരുന്ന ജനീവ ഇതോടെ ഹാട്രിക് തികച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്വിസ് നഗരമായ ജനീവ തെരഞ്ഞെടുക്കപ്പെടുന്നത്.

ആംസ്റ്റര്‍ഡാം, പാരീസ്, കോപ്പന്‍ഹേഗന്‍, ഗ്രനാഡ, വെനീസ്, ഡബ്ലിന്‍ തുടങ്ങി പതിനഞ്ച് പ്രമുഖ നഗരങ്ങളുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് ജനീവ ഒന്നാം സ്ഥാനം നേടിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലായിരുന്നു ഇക്കുറി ഡബ്ല്യുടിഎ സംഘടിപ്പിച്ചത്.

സൗഹൃദ ജീവിതത്തിന് ഏറ്റവും ചെറിയ നഗരം എന്നാണ് അറിയപ്പെടുന്നത്, കൂടാതെ സംസ്‌കാരം, ചരിത്രം, സ്ഥലം, പ്രകൃതി, കോസ്‌മോപൊളിറ്റാനിസം എന്നിവയുള്‍പ്പെടുന്ന കാര്യങ്ങളില്‍ യൂറോപ്പിന്റെ ഹൃദയത്തില്‍ ജനീവയാണെന്നു സമിതി കണ്ടെത്തി. സന്ദര്‍ശകരുടെ എണ്ണത്തിലും സ്വാധീനം ചെലുത്തിയിരുന്നു.

സ്വിസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് കഴിഞ്ഞാല്‍ 64 ശതമാനം ആളുകളും സ്വന്തമായി വീടുകളില്‍ താമസിക്കുന്ന നഗരമാണ് ജനീവ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ നഗരത്തില്‍ മാത്രം 1.5 ദശലക്ഷം പേരാണ് താമസത്തിനായി വീടുകള്‍ തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക