Image

യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ആരോഗ്യ ബോധവല്‍ക്കരണം

Published on 04 October, 2017
യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ആരോഗ്യ ബോധവല്‍ക്കരണം
 അബുദാബി: അബുദാബി യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ഹൃദയ ബോധവല്‍ക്കരണ മാസവും 'നിങ്ങളുടെ നന്പര്‍ അറിയുക' എന്ന പേരില്‍ പ്രത്യേക ആരോഗ്യ കാന്പയിനും തുടക്കമിട്ടു. സെപ്റ്റംബര്‍ ആരംഭിച്ച കാന്പയിനില്‍ ഹൃദ്രോഗവും പ്രമേഹവുംമൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം. ജീവിതത്തില്‍ അറിഞ്ഞിരിക്കേ ചില നന്പറുകള്‍ക്ക് ആരോഗ്യവുമായുള്ള ബന്ധമെന്തെന്ന് പഠിപ്പിക്കുന്നതിനൊപ്പം പ്രമേഹവും അറിയാതെ പോകുന്ന ഹൃദ്രോഗവും എങ്ങനെ തിരിച്ചറിയാമെന്നും രോഗികളെ ധരിപ്പിക്കും.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുകയും ആരോഗ്യ പരിശോധനയുടെ ആവശ്യകത ഉണര്‍ത്തുകയും വഴി ഹൃദ്രോഗബാധിതരുടെയും പ്രമേഹ രോഗികളുടെയും എണ്ണം കുറയ്ക്കുകയാണ് നിങ്ങളുടെ നന്പര്‍ അറിയുക എന്ന ക്യാന്പയിന്‍ ലക്ഷ്യമിട്ടത്. ഇതിനായി രോഗികള്‍ക്ക് അവരുടെ ഡോക്ടര്‍മാരെ കണ്ട് പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാകാന്‍ യൂണിവേഴ്‌സല്‍ സൗകര്യമൊരുക്കുന്നു. കൂടാതെ വിവിധ സ്‌കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ക്യാന്പുകള്‍ എന്നിവയിലും പ്രത്യേക പരിശോധനയ്ക്ക് സൗകര്യങ്ങളുണ്ടാകും.

യുഎഇയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി കണക്കാക്കപ്പെടുന്ന ഹൃദ്രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധവുണ്ടാക്കാനാണ് ഇത്തരം ക്യാന്പുകളെന്ന് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. കോര്‍പറേറ്റ് കന്പനികള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി സഹകരിച്ചു ഹൃദ്രോഗത്തെക്കുറിച്ചു ബോധവല്‍ക്കരിക്കുകയും രോഗനിര്‍ണയം നടത്തി ഏറ്റവും വേഗത്തില്‍ കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും നല്ല ജീവിതത്തിലൂടെയും ഈ രോഗങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന അവബോധമുണ്ടാക്കുകയാണ് യൂണിവേഴ്‌സല്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷബീര്‍ നെല്ലിക്കോട് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക