Image

പ്രഥമ ഇന്‍ഡോ ഗ്ലോബല്‍ ടെക് അവാര്‍ഡ് ഡോ. വിജയകുമാറിന്

Published on 04 October, 2017
പ്രഥമ ഇന്‍ഡോ ഗ്ലോബല്‍ ടെക് അവാര്‍ഡ് ഡോ. വിജയകുമാറിന്

ദോഹ: ഇന്ത്യയിലെ വിവിധ ടെക്‌നോളജി സംരംഭങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ ഇന്‍ഡോ ഗ്ലോബല്‍ ടെക്കിന്റെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ ഇന്ത്യന്‍ ശാസ്ത്രഞ്ജനും വിവിധ വിഷയങ്ങളിലായി അറുപതോളം പേറ്റന്റുകളുടെ ഉടമയുമായ രാജാ വിജയകുമാറിനെ തെരഞ്ഞെടുത്തു.

ബംഗളൂരു ആസ്ഥാനമായ സ്‌കലീന്‍ സൈബര്‍ നെറ്റിക്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാജ സസ്റ്റയിനബിള്‍ എനര്‍ജി, വേസ്റ്റ് മാനേജ്‌മെന്റ്, പവര്‍ സിസ്റ്റംസ് തുടങ്ങി വിവിധ ശാസ്ത്ര മേഖലകളില്‍ ലോകോത്തര സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ്. ദുബായിലെ ഡബ്ലു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് മുഹമ്മദ് അവാര്‍ഡ് സമ്മാനിച്ചു.

പ്രമുഖ നാനോ ടെക്‌നോളജി സയന്റിസ്റ്റ് ഡോ. മദന്‍ അയ്യങ്കാര്‍, സൗദി ടൂറിസം കൗണ്‍സില്‍ ലൈസന്‍സിംഗ് വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ഹസന്‍ അല്‍ അംരി, ഡോ. അബ്ദുല്‍ മജീദ്, ബാബാ അലക്‌സാണ്ടര്‍ എന്നിവര്‍ക്കും ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇന്ത്യന്‍ ശാസ്ത്രഞ്ജരുടെ സംഭാവനകളെ ലോകത്തിന് പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യയുടെ വിനിമയ പരിപാടികളിലൂടെ വികസന കുതിപ്പിന് ആക്കം കൂട്ടുകയുമാണ് അവാര്‍ഡ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ ഗ്ലോബല്‍ ടെക് ചെയര്‍മാന്‍ ഡോ.സിദ്ധീഖ് മുഹമ്മദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക