Image

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം

Published on 04 October, 2017
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം
തിരുവനന്തപുരം: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം . ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി.

കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂര്‍വമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്.

ദിലീപ് ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക