Image

സി.പി.എം ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ്

Published on 04 October, 2017
സി.പി.എം ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന്  യോഗി ആദിത്യനാഥ്

കണ്ണൂര്‍: മതേതരത്വത്തിന്റെ മറവില്‍ കേരളത്തില്‍ സി.പി.എം ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയുടെ രണ്ടാംദിന പര്യടനത്തിന് സമാപനം കുറിച്ച് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

വരുംദിവസങ്ങളില്‍ മാര്‍ക്‌സിസ്റ്റ്കാര്‍ കണ്ണീരൊഴുക്കേണ്ടിവരും. അക്രമ സംഭവങ്ങള്‍ കൊണ്ട് നിങ്ങളുടെ അധികാരം നഷ്ടമാകും.

പവിത്രമായ പ്രത്യയശാസ്ത്രത്തിനുവേണ്ടി ജീവന്‍ബലിയര്‍പ്പിച്ചവരുടെ ബലിദാനം വ്യര്‍ത്ഥമാകില്ല. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. മാര്‍ക്‌സിസ്റ്റ്കാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കു
ന്നുണ്ടെങ്കില്‍ അക്രമത്തിന്റെ പാത വെടിയണം.

ആദിശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും നിത്യാനന്ദസ്വാമിയുടെയും ഇവരുടെ പാത പിന്തുടര്‍
ന്നു സനാതന ധര്‍മത്തിന്റെ പതാക വാഹകയായ അമൃതാനന്ദമയിയുടെയും നാടാണ് കേരളം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക