Image

ഐഎന്‍ഓസി നാഷ്ണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ തെരഞ്ഞെടുത്തു.

മാത്യു പി. തോമസ്‌ Published on 05 October, 2017
ഐഎന്‍ഓസി നാഷ്ണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ തെരഞ്ഞെടുത്തു.
നവംബര്‍ 3, 4 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തുവാനിരിക്കുന്ന ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ നാഷ്ണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ നാഷ്ണല്‍ കമ്മറ്റി തെരഞ്ഞെടുത്തു.

ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ സ്ഥാപക പ്രസിഡന്റും  മുന്‍ കെഎസ്സ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഠനകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങി വിവിധ നിലയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണു ശ്രീ പോള്‍ പറമ്പി. അദ്ദേഹം ഇപ്പോഴും കേരള ഗവണ്‍മെന്റില്‍ കിന്‍ഫ്രയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഐ.എന്‍.ഓ.സി.യുടെ നാഷ്ണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും അതിന്റെ A.I.C.C., കെ.പി.സി.സി. നേതാക്കളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്നതോടൊപ്പം വളരെയധികം സ്‌നേഹത്തോടും സൗഹൃദത്തോടും പൊതുജനപ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിത്വത്തിനുടമയുമാണ് ശ്രീപോള്‍ പറമ്പി.

ഐഎന്‍ഓസി നാഷ്ണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ തെരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക