Image

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ അനസ്‌തേഷ്യക്കായി വിഷവാതകം; അന്വേഷണത്തിന്‌ ഉത്തരവിട്ടു

Published on 05 October, 2017
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ അനസ്‌തേഷ്യക്കായി വിഷവാതകം; അന്വേഷണത്തിന്‌ ഉത്തരവിട്ടു


ലക്‌നൗ :ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വ്യാവസായികാവശ്യത്തിന്‌ ഉപയോഗിക്കുന്ന വാതകം അനസ്‌തേഷ്യയായി നല്‍കിയത്‌ മൂലം രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷത്തത്തിന്‌ ഉത്തരവ്‌. 14 രോഗികളാണ്‌ വാരാണസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ ജൂണില്‍ മരിച്ചത്‌. അലഹബാദ്‌ ഹൈക്കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.

ജൂണ്‍ ആറുമുതല്‍ എട്ട്‌ വരെയുള്ള മൂന്ന്‌ ദിവസങ്ങളിലാണ്‌ മരണം സംഭവിച്ചത്‌. ബനാറസ്‌ ഹിന്ദു സര്‍വകലാശാലയുടെ ഭാഗമായുള്ള ആശുപത്രിയാണിത്‌. അനസ്‌തേഷ്യക്ക്‌ നല്‍കിയ വാതകമാണ്‌ മരണ കാരണമെന്ന്‌ കണ്ടെത്തിയിരുന്നു. വ്യാവസായിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന നൈട്രസ്‌ ഓക്‌സൈഡാണ്‌ അനസ്‌തേഷ്യയായി നല്‍കിയതെന്നും കണ്ടെത്തി.

അലഹബാദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ പാരെര്‍ഹാത്‌ ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍െ്രെപസസ്‌ ആണ്‌ നൈട്രസ്‌ ഓക്‌സൈഡ്‌ ആശുപത്രിക്ക്‌ എത്തിച്ചു നല്‍കിയതെന്ന്‌ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ്‌ ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലാണ്‌ കണ്ടെത്തല്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക