Image

രജനീഷ്‌ കുമാര്‍ എസ്‌ബിഐ ചെയര്‍മാന്‍

Published on 05 October, 2017
 രജനീഷ്‌ കുമാര്‍ എസ്‌ബിഐ ചെയര്‍മാന്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (എസ്‌ബിഐ) ചെയര്‍മാനായി രജനീഷ്‌ കുമാര്‍ നിയമിതനായി. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്‌ച അവസാനിക്കുന്നതോടെ രജനീഷ്‌ ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ്‌ നിയമനം.

1980ല്‍ എസ്‌ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം, എസ്‌ബിഐക്കു വേണ്ടി കാനഡ, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ എസ്‌ബിഐയുടെ ദേശീയ ബാങ്കിങ്‌ ഗ്രൂപ്പിന്റെ ചുമതലയുള്ള മാനേജിങ്‌ ഡയറക്ടറാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക