Image

ലോക്‌സഭ , നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താന്‍ തയ്യാറാണെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍

Published on 05 October, 2017
 ലോക്‌സഭ , നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താന്‍ തയ്യാറാണെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍


ന്യൂദല്‍ഹി: അടുത്തവര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജരാണെന്ന്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പലവട്ടം ആവശ്യപ്പെട്ടിരുന്നു.
'2018 സെപ്‌റ്റംബറോടെ പാര്‍ലമെന്ററി, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താന്‍ കമ്മീഷന്‍ സജ്ജരാണ്‌.' തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒ.പി റാവത്‌ പറഞ്ഞു.

പാര്‍ലമെന്ററി, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ എന്താണ്‌ വേണ്ടതെന്ന്‌ കേന്ദ്രം തെരഞ്ഞെടുപ്പു കമ്മീഷനോടു ആരാഞ്ഞിരുന്നു. ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനൊപ്പമുള്ള വി.വിപാറ്റ്‌ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഫണ്ട്‌ അനുവദിക്കണമെന്ന്‌ ഇതിനു മറുപടിയെന്നോണം തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്‌.


പുതിയ ഇലക്ട്രോണിക്‌ മെഷീനും വി.വിപാറ്റും വാങ്ങാനുള്ള ഫണ്ട്‌ സര്‍ക്കാര്‍ അനുവദിച്ചയുടന്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇവ വാങ്ങാനുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌. വി.വിപാറ്റിനായി 34,00 കോടിയും ഇ.വി.എമ്മുകള്‍ക്കായി 12,000 കോടിയുമാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‌ ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക