Image

നഴ്‌സുമാരുട ശമ്പളവര്‍ധന: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച അലസി

Published on 05 October, 2017
 നഴ്‌സുമാരുട ശമ്പളവര്‍ധന: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച അലസി


നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച അലസി. യോഗതീരുമാനം അംഗീകരിക്കാനാവില്ലെന്ന്‌ മാനേജ്‌മെന്റുകള്‍ അറിയിച്ചതോടെയാണ്‌ ചര്‍ച്ച അലസിയത്‌. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധന നല്‍കാനാവു എന്ന നിലപാടാണ്‌ ആശുപത്രി മാനേജ്‌മെന്റുകളുടേത്‌. സര്‍ക്കാര്‍ തീരുമാനത്തതിന്‌ വിരുദ്ധമായ നിലപാടെടുത്ത്‌ വിട്ടുവീഴ്‌ചയില്ലെന്ന്‌ പറയുകയാണ്‌ ആശുപത്രി മാനേജ്‌മെന്റുകള്‍.

ശമ്പള പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി റിപ്പോര്‍ട്ടും പരിഗണിച്ചിരുന്നു. ജൂലൈ 20നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക്‌ 20,000 രൂപ ശമ്പളം തീരുമാനിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്‌ത ശമ്പളമാണ്‌ ഇത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക