Image

പി.വത്സല ലാന സാഹിത്യസമ്മേളനത്തിന്

Published on 05 October, 2017
പി.വത്സല ലാന സാഹിത്യസമ്മേളനത്തിന്
ലാന സാഹിത്യസമ്മേളനത്തിന് കാത്തിരിക്കുന്ന അമേരിക്കയിലെ സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്കിടയിലേക്ക് മലയാളമണ്ണില്‍ നിന്നും മലയാളഭാഷയുടെ കരുത്തുമായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ പ്രശസ്ത സാഹിത്യകാരി പി. വത്സല എത്തുന്നു.

പി.വത്സലയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍:
1. നെല്ല്- കുങ്കുമം അവാര്‍ഡ്
2. നിഴലുറങ്ങാത്ത വഴികള്‍- കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
3. പങ്കരു പുഷ്പത്തിന്റെ തേന്‍- കഥാ അവാര്‍ഡ് ന്യൂഡല്‍ഹി
4.ചാവേര്‍- സി.എച്ച്. മുഹമ്മദ്‌കോയ അവാര്‍ഡ്
5.വിലാപം- രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, സുജാത അവാര്‍ഡ്
6.പുലിക്കുട്ടന്‍-ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡ്
7.ആരണ്യകം- അബുദാബി ശക്തി അവാര്‍ഡ്
8. സമഗ്രസാഹിത്യസംഭാവന- പത്മപ്രഭാപുരസ്‌കാരം
കൂടാതെ ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, ബാലസാഹിത്യപുരസ്്കാരം, എസ്.പി.സി.എസ്. അക്ഷരഅവാര്‍ഡ്, ഒ.ചന്തുമേനോന്‍ അവാര്‍ഡ്, മയില്‍പ്പീലി അവാര്‍ഡ്, സമഗ്രസംഭാവന- കേരളസാഹിത്യ അക്കാദമി അവാര്‍ഡ്.

പി.വത്സല സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണ്‍ പദവിയും കയ്യാളിയ വ്യക്തിയാണ്. കുങ്കുമം അവാര്‍ഡിലൂടെ മലയാളസാഹിത്യത്തിലേക്ക് ആദിവാസികളുടെ പ്രശ്‌നങ്ങളുമായി നെല്ല് എന്ന നോവലിലൂടെ കടന്നുവന്നു. പി. വത്സല നല്ലൊരു ആക്ടിവിസ്റ്റു കൂടിയാണ്. നിരവധി കഥകളും നോവലുകളും മലയാളഭാഷയ്ക്ക് സമ്മാനിച്ച് വത്സല ഇപ്പോഴും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നു. അമേരിക്കയുടെ മണ്ണില്‍ മലയാളത്തിന്റെ സര്‍ഗ്ഗഭാവനകള്‍ ചിറകുവിടര്‍ത്തുന്ന ലാനാ സാഹിത്യസമ്മേളനത്തില്‍ ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ശ്രീമതി പി.വത്സല പങ്കെടുക്കുന്നത് മലയാളിക്ക് അഭിമാനം നല്‍കുന്നു.


പി.വത്സല ലാന സാഹിത്യസമ്മേളനത്തിന്
പി.വത്സല ലാന സാഹിത്യസമ്മേളനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക