ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള് ദൈവം രാധേ മായ്ക്ക് ഡല്‍ഹി
പൊലീസിന്റെ വിഐപി സ്വീകരണം. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ്
ആള്‍ദൈവത്തിന് ഭക്തരായ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കിയത്.
സ്റ്റേഷന്
ഹൗസ് ഓഫീസര്‍ സഞ്ജയ് ശര്‍മ കസേര ഒഴിഞ്ഞു കൊടുക്കുകയും രാധേ മായെ സ്വന്തം
കസേരയില്‍ ഇരുത്തുകയും ചെയ്തു. രാധേ മായ് പൊലീസ് ഉദ്യോഗസ്ഥന്റെ കസേരയില്‍
ഇരിക്കുന്നതിന്റെയും സഞ്ജയ് ശര്‍മ ആള് ദൈവത്തിന്റെ ഷാള്‍ കഴുത്തിലിട്ടു കൈ
കൂപ്പി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ്
പുറത്തുവിട്ടത്.
ആള് ദൈവം അകത്തുകയറിയതുമുതല് പൊലീസുകാര്‍ രാധേ രാധേ എന്ന്
ആര്‍ത്തുവിളിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന്
നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള മഹാ അഷ്ടമിയ്ക്കിടെയാണ് സംഭവമുണ്ടായത്