Image

അവയവദാന സന്ദേശവുമായി ഫോമ വിമന്‍സ് ഫോറം സെമിനാര്‍

Published on 05 October, 2017
അവയവദാന സന്ദേശവുമായി ഫോമ വിമന്‍സ് ഫോറം സെമിനാര്‍
ന്യൂയോര്‍ക്ക്: അവയവദാനത്തിലൂടെ സഹാനുഭൂതിയുടെ മാതൃക കാട്ടിയ ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരെ ആദരിക്കാന്‍ വിമന്‍സ് ഫോറം നടത്തിയ “അവയവദാനം പുണ്യം” എന്ന ബോധവല്‍ക്കരണസെമിനാര്‍ ഏറെ ശ്രദ്ധേയമായി.

ഒക്ടോബര്‍ ഒന്നിന് ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഓര്‍ഗന്‍ ഡൊണേഷന്റെ വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. “ലിവ് ഓണ്‍ ന്യൂയോര്‍ക്ക്” എന്ന ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സ്‌കോട്ട് വാള്‍, റോക്‌സാന്‍ വാട്ട്‌സണ്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഏഴു വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച റോക്‌സാന്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരണമടഞ്ഞ ടോം എന്ന ചെറുപ്പക്കാരന്റെ ഹൃദയമാണ് ഇന്ന് തന്റെയുള്ളില്‍ തുടിക്കുന്നത്. ടോമിന്റെ അവയവങ്ങള്‍ അഞ്ച് പേരുടെയാണ് ജീവന്‍ രക്ഷിച്ചത്, ഓര്‍ഗന്‍ ഡൊണേഷന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട ് റോക്‌സാന്‍ പറഞ്ഞു. കഴിയുന്നത്ര ആളുകളെ ഓര്‍ഗന്‍ ഡോണര്‍ ആയി രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് ഇപ്പോള്‍ തന്റെ ജീവിതലക്ഷ്യം എന്നും റോക്‌സാന്‍ സാക്ഷീകരിച്ചു.

നന്മയുടെ കണികകള്‍ മലയാളിയുടെ ഉള്ളില്‍ അവശേഷിക്കുന്നു എന്നതിന്റെ തെളിവാണ്, അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാ മലയാളി സംഘടനകളും രേഖാ നായര്‍ക്ക് നല്‍കുന്ന ആദരവ് എന്ന് സ്വാഗതപ്രസംഗത്തില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ ചൂണ്ട ിക്കാട്ടി. “പ്രതിഫലേഛയില്ലാത്ത കര്‍മ്മം” ആണ് യഥാര്‍ത്ഥപുണ്യപ്രവര്‍ത്തി. അത് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്നു രേഖ.

ഈ അനുമോദനസമ്മേളനം വെറുമൊരു ചടങ്ങായി മാറാതെ അവയവദാനം, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ അറിവ് പകര്‍ന്നുകൊടുക്കാനും അതുവഴി നന്മയുടെ സന്ദേശം പ്രചരിപ്പിക്കാനുമുള്ള ഒരു വേദിയാക്കി മാറണം എന്നതാണ് വിമന്‍സ് ഫോറത്തിന്റെ ഉദ്ദേശം.

ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കാത്ത് കഴിയുന്ന 120,000 ആളുകളുണ്ട ് അമേരിക്കയില്‍. അതില്‍ നല്ലൊരു ശതമാനവും കിഡ്‌നി രോഗം ബാധിച്ചവരാണ്. ഒരാളുടെ മരണശേഷം അവയവദാനം വഴി എട്ടുപേരുടെ വരെ ജീവന്‍ രക്ഷിക്കുവാന്‍ കഴിയും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാനം ചെയ്യാവുന്ന അവയവങ്ങളാണ് കിഡ്‌നി, ലിവര്‍ തുടങ്ങിയവ: ഡോ. സാറാ ഈശോ വിശദീകരിച്ചു.

വിമന്‍സ് ഫോറം അംഗങ്ങള്‍ ഒന്നുചേര്‍ന്ന് പ്രശംസാഫലകം നല്‍കി രേഖയെ ആദരിച്ചു. തുടര്‍ന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, മുന്‍ ഫോമാ നേതാക്കന്മാര്‍ എന്നിവരും രേഖയ്ക്ക് ആദരവ് പ്രകടിപ്പിച്ചു. രേഖയില്‍നിന്നും കിഡ്‌നി സ്വീകരിച്ച ദീപ്തി നായരെയും ചടങ്ങില്‍ ആദരിക്കുകയുണ്ട ായി. കഴഅ ചലുവൃീുമവ്യേ എന്ന കിഡ്‌നി രോഗം ബാധിച്ച് ഡയാലിസിസ് ചെയ്തുവരുകയായിരുന്ന തനിക്ക് ഒരു പുതുജീവന്‍ തന്നത് രേഖയാണെന്ന് ദീപ്തി വികാരഭരിതയായി പറഞ്ഞു.

കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്റെ ചരിത്രത്തെക്കുറിച്ചും, സാങ്കേതികവശങ്ങളെക്കുറിച്ചും ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റ് ആയ ഡോ. മധു ഭാസ്കര്‍ വിശദീകരിച്ചു. സദസ്സിന്റെ സംശയങ്ങള്‍ക്ക് ഡോ. ഭാസ്കര്‍ മറുപടി നല്‍കി. ലാപറോസ്‌കോപ്പി വഴി കിഡ്‌നി നീക്കം ചെയ്ത് രോഗിയില്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയാരീതി ലഘുവീഡിയോയിലൂടെ രേഖാ നായര്‍ വിവരിച്ചു.

എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ക്ക് നന്ദിയുണ്ട ്. പക്ഷെ അങ്ങനെ വലിയ ഒരു കാര്യമൊന്നും താന്‍ ചെയ്തിട്ടില്ല, എന്ന് മറുപടിപ്രസംഗത്തില്‍ രേഖ പറഞ്ഞു. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയാവുന്ന ഒരു സഹായം ചെയ്തു എന്നുമാത്രം. സര്‍ജറി കഴിഞ്ഞ് രണ്ട ാഴ്ച ശേഷം ജോലിക്ക് പോയിത്തുടങ്ങി. ഭര്‍ത്താവ് നിഷാന്ത് നായര്‍, ഭര്‍തൃസഹോദരി ഡോ. നിഷാ പിള്ള എന്നിവര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് തനിക്ക് ധൈര്യം നല്‍കിയത്. ഇതില്‍നിന്നും പ്രചോദനം കൈക്കൊണ്ട ് മറ്റുള്ളവര്‍ ധൈര്യമായി മുമ്പോട്ട് വന്നാല്‍ ഇനിയും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയും: രേഖ പറഞ്ഞു.

രണ്ട ു തവണ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് നടത്തിയ റവ.ഫാ. ജോസ് കണ്ട ത്തിക്കുടി തന്റെ ജീവിതാനുഭവങ്ങള്‍ വിശദീകരിച്ചു. ഡോണാ ജോസഫ് ഫാ.കണ്ട ത്തിക്കുടിയെ സദസിന് പരിചയപ്പെടുത്തി.

കിഡ്‌നി ട്രാന്‍സ്പ്ലാന്റിനുവേണ്ട ി കാത്തിരിക്കുന്ന മുന്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജ് കോശിയുടെ വികാരഭരിതമായ പ്രസംഗം സദസ്യരെ ഒന്നടങ്കം കണ്ണീരണിയിച്ചു. ഈ മീറ്റിംഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആരെങ്കലും വൃക്ക ദാനം ചെയ്യാന്‍ മുമ്പോട്ട് വന്നെങ്കില്‍ എന്ന് ജോര്‍ജ് കോശിയെ ആശ്‌ളേഷിച്ച് രേഖാ നായര്‍ ഗദ്ഗദത്തോടെ സദസ്സിനോട് പറഞ്ഞു.

സമാര്‍(സൗത്ത് ഏഷ്യന്‍ മാരോ അസോസിയേഷന്‍ ഓഫ് റിക്രൂട്ടേഴ്‌സ്) എന്ന സംഘടനയുടെ മെഡിക്കല്‍ ഡയറക്ടര്‍ ആയ ഡോ. റോണ്‍ ജേക്കബ് മാരോ ട്രാന്‍സ്പ്ലാന്റിനെക്കുറിച്ച് വിശദീകരിച്ചു. ലുക്കീമിയ, ലിംഫോമ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയാണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്. ഒഘഅ ആന്റിജന്‍സ് ടെസ്റ്റ് വഴിയാണ് ശരിയായ മാച്ച് നിര്‍ണ്ണയിക്കുന്നത്. ജനറ്റിക് ഘടകങ്ങള്‍ ഈ ആന്റിജന്‍സിനെ നിയന്ത്രിക്കുന്നതിനാല്‍, വ്യത്യസ്ത എത്ത്‌നിക് ഗ്രൂപ്പുകളില്‍നിന്ന് മാച്ച് ലഭിക്കുക വിരളമായിരിക്കും. കൂടുതല്‍ പേര്‍ ബോണ്‍ മാരോ രജിസ്ട്രിയില്‍ ചേര്‍ന്നാല്‍ മാരോ ട്രാന്‍സ്പ്ലാന്റിനുവേണ്ടി കാത്തിരിക്കുന്ന നിരവധി രോഗികള്‍ക്ക് പ്രയോജനകരമാകും.

മാരോ രജിസ്ട്രിയില്‍ ചേര്‍ന്നിരിക്കുന്ന ഇന്ത്യാക്കാരില്‍ അമ്പത് ശതമാനത്തില്‍മാത്രമേ ആവശ്യം വരുമ്പോള്‍ മാരോ നല്‍കാന്‍ തയ്യാറാവൂ എന്ന് ഡോ. ജേയ്ക്കബ് ചൂണ്ട ിക്കാട്ടി. ഒരു ജീവന്‍ രക്ഷിക്കാന്‍ അവസരം ഉണ്ട ായിട്ടും അത് വിനിയോഗിക്കാത്തത് എത്ര ഖേദകരം, അദ്ദേഹം തുടര്‍ന്നു.

ഡോ. ജേക്കബ് നേതൃത്വം നല്‍കിയ ബോണ്‍ മാരോ ഡ്രൈവ് വിജയിപ്പിക്കാന്‍ മിഡില്‍സെക്‌സ് അക്കാഡമി വിദ്യാര്‍ത്ഥികളായ ശ്രീവര്‍ഷ, ആഫ്രീന്‍, നിത്യ എന്നിവര്‍ സഹായികളായി. ബോണ്‍ മാരോ ഡോണര്‍ ആയ സാമുവല്‍ വാരിയത്ത്, ഇരുപത് വര്‍ഷം മുമ്പ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തിയ സോഫി ജേയ്ക്കബ് എന്നിവരെ സദസ്സില്‍ ആദരിച്ചു.

ഫോമാ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡണ്ട ് ലാലി കളപ്പുരയ്ക്കല്‍, വിമന്‍സ് ഫോറം വൈസ് ചെയര്‍ ബീന വള്ളിക്കളം, റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, IPCNA പ്രസിഡന്റ് മധു രാജന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ്,  മുന്‍ ഫോമ നേതാക്കന്മാരായ ഷാജി എഡ്വാര്‍ഡ്, ജോണ്‍ സി വറുഗീസ്, സ്റ്റാന്‍ലി കളത്തില്‍ തുടങ്ങിയവര്‍ രേഖയെ അനുമോദിച്ച് സംസാരിച്ചു.

സിജി ആനന്ദിന്റെ ഗാനങ്ങള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി. റോസമ്മ അറയ്ക്കല്‍ സ്വാഗതപ്രസംഗവും ഷീലാ ശ്രീകുമാര്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ലോണാ ജേയ്ക്കബ്, രേഖാ ഫിലിപ്പ് എന്നിവരായിരുന്നു എം.സിമാര്‍. മൂന്നര മണിക്കൂറോളം നീണ്ട സെമിനാറില്‍ സദസ്യര്‍ ആദ്യന്തം അതീവശ്രദ്ധയോടെ പങ്കെടുത്തു എന്നതില്‍ അതീവചാരിതാര്‍ത്ഥ്യമുണ്ട ് എന്ന് വിമന്‍സ്‌ഫോറം ഭാരവാഹികള്‍ അറിയിച്ചു.
അവയവദാന സന്ദേശവുമായി ഫോമ വിമന്‍സ് ഫോറം സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക