Image

തമിഴ്‌നാട്‌ ഗവര്‍ണറായി ബന്‍വാരി ലാല്‍ പുരോഹിത്‌ അധികാരമേറ്റു

Published on 06 October, 2017
തമിഴ്‌നാട്‌ ഗവര്‍ണറായി ബന്‍വാരി ലാല്‍ പുരോഹിത്‌ അധികാരമേറ്റു

ചെന്നൈ : തമിഴ്‌നാട്‌ ഗവര്‍ണറായി ബന്‍വാരി ലാല്‍ പുരോഹിത്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇന്ദിര ബാനര്‍ജി പുരോഹിതിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാടിന്റെ 25ാമത്‌ ഗവര്‍ണറാണ്‌ ബന്‍വാരിലാല്‍ പുരോഹിത്‌.

സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കര്‍ എം തമ്‌ബിദുരൈ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍, പ്രതിപക്ഷനേതാവ്‌ എംകെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിനെ കഴിഞ്ഞദിവസമാണ്‌ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക്‌ സ്ഥലംമാറ്റിയത്‌. വിഭര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ്‌ ബന്‍വാരിലാല്‍ പുരോഹിത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക