Image

കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ നാല്‌ മലയാളി എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published on 06 October, 2017
കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ നാല്‌ മലയാളി എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ബംഗളൂരു: കര്‍ണാടകത്തിലെ രാമനഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ നാല്‌ മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജ്‌, തമിഴ്‌നാട്‌ വെല്ലൂര്‍ വിഐടിയു കോളജ്‌ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്‌, ദിവ്യ, നിഖിത്‌ ജോബ്‌ സുധീപ്‌ , ജീന എല്‍ദോ എന്നിവരാണു മരിച്ചത്‌. 

നാലുപേരും പത്തനംതിട്ട ജില്ലക്കാരാണ്‌ .മൈസുരു ദേശീയപാതയില്‍ രാമനഗര ജില്ലയിലെ സംഘബസവനദൊട്ടിയില്‍ വച്ച്‌ ഇന്നു പുലര്‍ച്ചെ നാലോടെയാണ്‌ അപകടം ഉണ്ടായത്‌.ജോയല്‍ ആണ്‌ കാര്‍ ഓടിച്ചിരുന്നത്‌ .

ബെംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന വിദ്യാര്‍ഥികളുടെ കാറില്‍ അമിതവേഗത്തില്‍ വന്ന ട്രക്ക്‌ ഇടിക്കുകയായിരുന്നു. ട്രക്ക്‌ കാറിനെ ഇടിച്ചുതെറിപ്പിച്ചു. നാലു വിദ്യാര്‍ഥികളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ജോയല്‍ ജേക്കബും ദിവ്യവും ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളെജ്‌ വിദ്യാര്‍ഥികളാണ്‌. ജോയല്‍ പത്തനംതിട്ട കല്ലൂപ്പാറ മരുതികുന്നേല്‍ കുടുംബാംഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക