Image

'എനിക്കെന്റമ്മ മലയാളം' തുയിലുണര്‍ത്തുമായി ട്രൈസ്റ്റേറ്റ് കേരളാ ഡേ 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍' 29ന്

(പി ഡി ജോര്‍ജ് നടവയല്‍) Published on 06 October, 2017
 'എനിക്കെന്റമ്മ മലയാളം' തുയിലുണര്‍ത്തുമായി ട്രൈസ്റ്റേറ്റ് കേരളാ ഡേ 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍' 29ന്
ഫിലഡല്‍ഫിയ: 'എനിക്കെന്റമ്മ മലയാളം' എന്ന തുയിലുണര്‍ത്തുമായി 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍' ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ദിനാഘോഷം ഒക്ടോബര്‍ 29 ഞായറാഴ്ച്ച ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പതിനഞ്ചു സംഘടനകള്‍ ഒരുമിച്ചാണ് കേരളദിനാഘോഷം നടത്തുന്നത്.

വൈകുന്നേരം 3 മണി ക്ക് കേരളദിനാഘോഷം ആരംഭിക്കും. '' കേരളത്തിലെ ടി വി ചാനല്‍ കുരുക്കുകള്‍'', ''ഇന്ത്യയിലെ നോട്ടു നിരോധനം: ആഘാതങ്ങളും പ്രത്യാഘാതങ്ങളും''എന്നീ വിഷയങ്ങളില്‍ സംവാദങ്ങങ്ങള്‍ നടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളുമാണ്. 8 മണിക്ക് കേരളാസദ്യയോടെ സമാപിക്കും.

റോണി വര്‍ഗീസ് (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍), ജോസഫ് തോമസ് (കേരള ദിനാഘോഷ സമിതി ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി. ജെ തോംസണ്‍ (ട്രഷറാര്‍), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്‌കറിയാ (ജോയിന്റ് ട്രഷറാര്‍) എന്നിവരാണ് നേതൃസംഘാടകര്‍. ''ചാനല്‍ കുരുക്കുകള്‍'' എന്ന ചര്‍ച്ചയ്ക്ക് അശോകന്‍ വേങ്ങശ്ശേരിയും, പി ഡി ജോര്‍ജ് നടവയലും ''നോട്ടു നിരോധനം'' ചര്‍ച്ചയ്ക്ക് ജോബീ ജോര്‍ജ്ജും, മോഡി ജേക്കബും മോഡറേറ്റര്‍മാരാകും.


 'എനിക്കെന്റമ്മ മലയാളം' തുയിലുണര്‍ത്തുമായി ട്രൈസ്റ്റേറ്റ് കേരളാ ഡേ 'മുട്ടത്തുവര്‍ക്കി ഗ്രാമത്തില്‍' 29ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക