Image

സൗത്ത് കരോളിന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Published on 06 October, 2017
സൗത്ത് കരോളിന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
സൗത്ത് കരോളിന മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ 2017 സെപ്തംബര്‍ 23 നു ഗംഭീരമായി നടത്തുകയുണ്ടായി.  ടൂറിസം മന്ത്രി ശ്രീമാന്‍ കടകംപ്പളി സുരേന്ദ്രന്റെ ആശസകളോടെ ആരംഭിച്ച ആഘോഷങ്ങള്‍ക്ക് , മറ്റു പ്രമുഖ സിനിമ ടി.വി താരങ്ങളുടെ ഓണാശസകളും നിറപ്പകിട്ടേകി

സാം നിലമ്പള്ളിലിന്റെ കുയിലിനെ തേടി എന്ന നോവലിന്റെ പ്രകാശനം സൗത്ത് കരോലിന മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ സുനില്‍ കുമാറില്‍ നിന്നും കോപ്പി  സ്വീകരിച്ചു കൊണ്ട് കവയത്രി ഗീത രാജന്‍ നിര്‍വഹിച്ചു. 

ഭാരത നാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും  ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. 
അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് കുരുവിളയുടെ കൃതജ്ഞതയോടെ  ആഘോഷങ്ങള്‍ക്ക് തിരശ്ശില വീണു.
സൗത്ത് കരോളിന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക