Image

മ്യൂസിക്‌247 ക്രിസ്‌തീയ ഭക്തി ആല്‍ബമായ 'യാഗം'ത്തിലെ `എന്‍ നെഞ്ചില്‍` മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 06 October, 2017
മ്യൂസിക്‌247 ക്രിസ്‌തീയ ഭക്തി ആല്‍ബമായ 'യാഗം'ത്തിലെ `എന്‍ നെഞ്ചില്‍` മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ക്രിസ്‌തീയ ഭക്തി ആല്‍ബമായ 'യാഗം'ത്തിലെ `എന്‍ നെഞ്ചില്‍` എന്ന ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു. റവ. ഡി ജെ അജിത്‌ കുമാറിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്‌ ഷൈനു ആര്‍ എസ്‌ ആണ്‌.

മ്യൂസിക്‌ വീഡിയോയുടെ സംവിധാനവും ചിത്രസംയോജനവും ഷിജി വെമ്പായം നിര്‍വഹിച്ചിരിക്കുന്നു. ഷൈനു ആര്‍ എസിന്റെ കൂടെ രഞ്‌ജിത്തും നീനു ആര്‍ എസും ഈ വിഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്‌. അലന്‍ കുമാര്‍ ഛായാഗ്രഹണവും ഹേലികാം ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്‌ സെബാസ്റ്റ്യനുമാണ്‌.

മ്യൂസിക്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=2-msN78BdX8

'യാഗം' ആല്‍ബത്തില്‍ ഷൈനു ആര്‍ എസ്‌ സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്‌. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്‌, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ്‌ കുര്യന്‍, ഗൗരി ലക്ഷ്‌മി, ഷൈനു ആര്‍ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. 

പൂവച്ചല്‍ ഖാദര്‍, സന്തോഷ്‌ വര്‍മ്മ, റവ. ഡി ജെ അജിത്‌ കുമാര്‍, രാജു ചേന്നാട്‌, ശ്രീപാര്‍വ്വതി, അനൂപ്‌ മുകുന്ദന്‍, പുഷ്‌പ ജയന്‍ എന്നിവരാണ്‌ ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്‌. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍ മ്യൂസിക്‌247നാണ്‌.


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247 അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക