Image

പുത്രിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാതാവ് കാറപകടത്തില്‍ മരിച്ചു

Published on 06 October, 2017
പുത്രിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാതാവ് കാറപകടത്തില്‍ മരിച്ചു
ന്യു യോര്‍ക്ക്: പുത്രിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാതാവ് കാറപകടത്തില്‍ മരിച്ചു. പിതാവിനും സഹോദരര്‍ക്കും പരുക്കേറ്റു.

പുത്രി റോഷ്‌നി മറിയം മാത്യുവിന്റെ (31) ചരമ വാര്‍ഷികം (ഒക്ടോ. 7) പ്രമാണിച്ച് ന്യു യോര്‍ക്കില്‍പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അറ്റ്‌ലാന്റയില്‍ നിന്നു കാറില്‍ പുറപ്പെട്ട പിതാവ് ത്രുശൂര്‍ സ്വദേശി ജേക്കബ് മണവത്ത്, അമ്മ രാജി സൂസന്‍, സഹോദരി സഞ്ജന, സഹോദരന്‍ ജോര്‍ജ് എന്നിവരാണു ഇന്ന് (വെള്ളി) പുലര്‍ച്ചെ നോര്‍ത്ത് കരലിനയില്‍ അപകടത്തില്പെട്ടത്. രാജി സുസന്‍ മരിച്ചു. 

കാര്‍ വെട്ടിപ്പോളിച്ചാണു അപകടത്തില്പെട്ടവരെ പുറത്തെടുത്തതെന്നാണു ലഭിക്കുന്ന വിവരം. ജേക്കബിനു സാരമായ പരുക്കേറ്റു. മറ്റുള്ളവരുടെ പരുക്ക് സാരമല്ലെന്നാണു കരുതുന്നത്.

ന്യു യോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്ടിവ് ഫിലിപ്പ് മാത്യുവിന്റെ പത്‌നിയായിരുന്നു റോഷ്‌നി മറിയം മാത്യു.

ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലോംഗ് ഐലന്‍ഡില്‍ അനുസ്മരണ പ്രാര്‍ഥനയും ചടങ്ങുകളും നടത്താന്‍ തയ്യാറെടുത്തു വരവെയാണു വീണ്ടുമൊരു ദുരന്തം-ഫിലിപ്പ് മാത്യുവിന്റെ പിതാവ് ടി.പി മാത്യു പറഞ്ഞു.

റോഷ്‌നി ജോലിക്കിടയില്‍ കുഴഞ്ഞു വീണു ചികിത്സയിലിരിക്കെമരിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം 
 ഏക പുത്രന്റെ    ജന്മദിനമാഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു റോഷ്‌നിയുടെ മരണം.

നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ ഹെപറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന റോഷ്‌നി എം.ബി.എ വിദ്യാര്‍ഥിനിയുമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക