ദിലീപ് നായകനായി എത്തിയ രാമലീല വമ്പന്‍ ഹിറ്റായിരിക്കുകയാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന് മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 25 കോടി കളക്ഷനിലേക്ക് കുതിക്കുന്ന രാമലീല രാജ്യമെങ്ങും വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
സച്ചി തിരക്കഥയെഴുതിയ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. പ്രയാഗ മാര്‍ട്ടിനാണ് ചാത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മുകേഷ്, സിദ്ദിഖ്, രാധിക ശരത്കുമാര്, കലാഭവന്‍ ഷാജോണ്‍, അശോകന്, രഞ്ജി പണിക്കര്‍, വിജയരാഘവന്, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ലെന, സായികുമാര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.