Image

സാമ്പത്തിക നൊബേല്‍: രഘുറാം രാജന്‍ സാധ്യത പട്ടികയില്‍

Published on 07 October, 2017
സാമ്പത്തിക നൊബേല്‍: രഘുറാം രാജന്‍ സാധ്യത പട്ടികയില്‍

തിങ്കളാഴ്‌ചയാണ്‌ സാമ്പത്തിക ശാസ്‌ത്ര നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യയില്‍ വലിയ താല്‌പര്യങ്ങള്‍ ഉണര്‍ത്താത്ത ഈ നൊബേല്‍ പക്ഷെ, ഇക്കുറി,  റിസര്‍വ്‌ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ പേര്‌ ചുരുക്ക പട്ടികയിലുണ്ടെന്ന വര്‍ത്തയിലൂടെയാണ്‌ ശ്രദ്ധേയമാകുന്നത്‌

നൊബേല്‍ സമ്മാനത്തിനുള്ള സാധ്യത പട്ടിക പരമ രഹസ്യമാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഗവേഷണം തന്നെ നടത്തി ഓരോ വിഷയത്തിലും ആരൊക്കെ ഉള്‍പെടുമെന്ന ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനമുണ്ട്‌, റോയിട്ടേഴ്‌സിന്റെ ഒരു മുന്‍ ഉപ സ്ഥാപനമായ ക്ലാരിവെറ്റ്‌ അനലിറ്റിക്‌സ്‌. ഇക്കുറി ഇവര്‍ ഒരു ഡസനിലേറെ പേരുകളാണ്‌ ഇക്കണോമിക്‌സില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

 അക്കൂട്ടത്തില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫെസറായ രഘുറാം രാജനും ഉള്‍പെട്ടിരിക്കുന്നതാണ്‌ തിങ്കളാഴ്‌ചത്തെ പ്രഖ്യാപനത്തെ താല്‌പര്യമുണര്‍ത്തുന്നതാക്കുന്നത്‌.

അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വിന്റെ അടുത്ത ചെയര്‍മാനായി പ്രസിഡണ്ട്‌ ട്രംപ്‌ പരിഗണിക്കുന്ന ജോണ്‍ ടെയ്‌ലര്‍, ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ മാര്‍ട്ടിന്‍ ഫെല്‍ഡ്‌സ്‌റ്റൈന്‍ തുടങ്ങിയ വമ്പന്മാരും ക്ലാരിവേറ്റിന്റെ പട്ടികയില്‍ ഉണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക