ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകളില്‍
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി
വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍. അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ
നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച്, എട്ട് ക്ലാസുകളില്‍ അവസാന
വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ ഒരിക്കല്‍കൂടി ആ ക്ലാസില്‍ ഇരുത്തും. എന്നാല്‍
വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക് പ്രവേശനം
നേടാനുള്ള അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.