Image

ബംഗലൂരൂ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍

Published on 07 October, 2017
ബംഗലൂരൂ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍

ബംഗലൂരൂ സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്‌. എംകെ കുരുവിള നല്‍കിയ പരാതിയില്‍ ബംഗലൂരൂ സിറ്റി സിവില്‍ കോടതിയുടേതാണ്‌ വിധി. കേസില്‍ അഞ്ചാം പ്രതിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കി. 

400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.

ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‌ ഒന്നരക്കോടി രൂപ തട്ടിയെന്നാണ്‌ കുരുവിള പരാതിയില്‍ പറഞ്ഞിട്ടുള്ളത്‌. ഈ കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്‌ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്‌.

 എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ്‌ ഇത്തരത്തിലൊരു വിധിയെന്ന്‌ ചൂണ്ടികാണിച്ചാണ്‌ ഉമ്മന്‍ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചത്‌. ഉമ്മന്‍ചാണ്ടി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന്‌ കോടതി അംഗീകരിക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക