Image

ദൈവത്തിന്റെ നിയമം: പൂജ കഴിഞ്ഞു

Published on 07 October, 2017
ദൈവത്തിന്റെ നിയമം: പൂജ കഴിഞ്ഞു
ആകാശത്തിനും ഭൂമിക്കും ഇടയില്‍ എന്ന ചിത്രത്തിനു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൈവത്തിന്റെ നിയമം എന്ന് പേരിട്ടു. വി.ആര്‍. എന്റര്‍ടൈന്‍മെന്റാണ് നിര്‍മാണം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ രമ്യ പണിക്കരാണ് നായിക. വിജയകുമാര്‍ ഹെന്‍ട്രി, സുധീഷ്, മാനവ്, ബാലാജി ശര്‍മ, ജോമോന്‍, നീന കുറുപ്പ്, അഞ്ജു ശശി, ബേബി എമിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക