Image

കൊച്ചിയിലെ കളിയില്‍ ബ്രസീലിന്റെ ചുണക്കുട്ടികള്‍ക്ക് ആദ്യ ജയം

Published on 07 October, 2017
കൊച്ചിയിലെ കളിയില്‍ ബ്രസീലിന്റെ ചുണക്കുട്ടികള്‍ക്ക് ആദ്യ ജയം

കൊച്ചി: കേരളത്തിന്റെ ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ മലയാളികളുടെ സ്വന്തം ബ്രസീല്‍ വിജയിച്ചു. ക്ലാസിക്‌പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെടുത്തി. സെല്‍ഫ് ഗോളിലൂടെ പിന്നിലായ ബ്രസീല്‍ രണ്ടെണ്ണം തിരിച്ചടിച്ചാണ് വിജയിച്ചത്. 

മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ബ്രസീലിനു വേണ്ടി ലിങ്കനും പൗളീഞ്ഞോയും ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീല്‍ താരം വെസ്‌ലിയുടെ പേരിലായി സ്‌പെയിനിന്റെ ഏക ഗോള്‍.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ച ഓണ്‍ ഗോള്‍. സ്പാനിഷ് താരം മുഹമ്മദ് മൗക്‌ലിസിന്റെ ഷോട്ട് വെസ്‌ലിയുടെ കാലില്‍ തട്ടി കാനറികളുടെ വലയില്‍ വീഴുകയായിരുന്നു. 25 ാം മിനിറ്റിലായിരുന്നു ലിങ്കന്റെ ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോ രണ്ടാം ഗോള്‍ നേടി.

കളിയുടെ പൂര്‍ണ നിയന്ത്രണം ആദ്യാവസാനം ബ്രസീല്‍ കുട്ടിഹീറോകളുടെ കാലിലായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക