Image

കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി

Published on 07 October, 2017
കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി
 
റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അലി താണിയനു കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. 30 വര്‍ഷമായി റിയാദിലെ ഒരു കിച്ചണ്‍ കാബിനറ്റ് കന്പനിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം പുലമന്തോള്‍ സ്വദേശിയായ അലി, കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഏരിയ വൈസ് പ്രസിഡന്റ് സമദ് ചാത്തോളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം റഷീദ് മേലേതില്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂര്‍, വൈസ് പ്രസിഡന്റ് സുധാകരന്‍, ബത്ത ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ടി. ആര്‍ സുബ്രഹ്മണ്യന്‍, രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അറക്കല്‍, ശിവദാസന്‍, ഏരിയ ട്രഷറര്‍ സി.ടി. പ്രകാശന്‍, കേളി സൈബര്‍വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍, ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, കെ.പി കൃഷ്ണന്‍, സാജിദ് കാളികാവ്, സുരേഷ് ചന്ദ്രന്‍, കെ.പി. ബാബു, രാജേഷ് പുളിക്കല്‍, രജീഷ് പിണറായി, രാജേഷ് കാടപ്പടി, മുരളീധരന്‍, കെ.ടി ബഷീര്‍, ഇസ്മയില്‍ തടായില്‍, മോഹന്‍ദാസ്, ശശികുമാര്‍, ഹുസൈന്‍, ധനേഷ്, ഷാജി, അലി താണിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിക്കുവേണ്ടി ഏരിയ സെക്രട്ടറി പ്രഭാകരന്‍ ഉപഹാരം നല്‍കി.

റിപ്പോര്‍ട്ട് : ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക