Image

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറബ് ലോകത്തെ ജനപ്രിയന്‍

Published on 07 October, 2017
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറബ് ലോകത്തെ ജനപ്രിയന്‍
 
 ദുബായ്: യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ്. 84 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ട്വിറ്ററില്‍ കണ്ണും നട്ടിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ. 

ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഒന്നാമത്. ഫ്രാന്‍സിസ് മാര്‍പാപ്പായെ പിന്തള്ളിയാണ് ട്രംപ് ഒന്നാമത്തെത്തിയത്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നും നാലും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. (മോദിക്ക് ട്വിറ്ററില്‍ രണ്ട് അക്കൗണ്ടുകളുണ്ട്). ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ഇതേ സമയം, അറബ് നേതാക്കള്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ് ട്വിറ്ററിലെത്തി. ജോര്‍ദാനിലെ റാണിയ രാജ്ഞിയാണ് അദ്ദേഹത്തെ ആദ്യം പിന്തുടര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക