Image

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച്‌

Published on 08 October, 2017
  ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച്‌


തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവിനെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്‌ ശുപാര്‍ശ. ഗതാഗതമന്ത്രി തോമസ്‌ ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതി ചേര്‍ത്ത്‌ കേസെടുക്കാനാണ്‌ ക്രൈംബ്രാഞ്ച്‌ ആലോചിക്കുന്നത്‌. ഉഴവൂരിനെ ഫോണില്‍ വിളിച്ച്‌ സുല്‍ഫിക്കര്‍ നടത്തിയ ഭീഷണി പരാമര്‍ശങ്ങള്‍ ആരോഗ്യം വഷളാക്കാന്‍ ഇടയാക്കിയെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ സുല്‍ഫിക്കറിനെ പ്രതിയാക്കി കേസെടുക്കണമെന്നാണ്‌ ക്രൈംബ്രാഞ്ച്‌ നിലപാട്‌. ശുപാര്‍ശ ഉടന്‍ ക്രൈബ്രാഞ്ച്‌ സര്‍ക്കാരിന്‌ കൈമാറും. ഫോണ്‍ടേപ്പ്‌ വിവാദത്തില്‍പ്പെട്ട്‌ മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒഴിയുകയും പിന്നാലെ തോമസ്‌ ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തതോടെ എന്‍സിപിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. തോമസ്‌ ചാണ്ടിക്കെതിരായി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഉഴവൂര്‍ നീങ്ങുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

 ഒരുപരിധി വരെ ഇതിനെ പ്രതിരോധിക്കാന്‍ വിജയനു കഴിഞ്ഞെങ്കിലും ഭീഷണികളും സമ്മര്‍ദ്ദവും അദ്ദേഹത്തിന്‌ മേലുണ്ടായതായാണ്‌ സൂചന.
ഇതിനിടെയാണ്‌ എന്‍സിപി നേതാവും അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പറേഷന്‍ ചെയര്‍മാനും തോമസ്‌ ചാണ്ടിയുടെ അടുത്ത അനുയായിയുമായ സുല്‍ഫിക്കര്‍ മയൂരി, വിജയനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ഇത്‌ ആരോഗ്യം തകരാന്‍ ഇടയാക്കിയെന്നും മരണത്തെ തുടര്‍ന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക