Image

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ 85 വയസ്‌

Published on 08 October, 2017
ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ 85 വയസ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 85-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ വിവധ എയര്‍ക്രാഫ്‌റ്റുകള്‍ പങ്കെടുത്തു. 1932 ഒക്ടോബര്‍ എട്ടിനാണ്‌ ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്‌.

രാഷ്ട്രപതി രാം നാഥ്‌ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ സേസയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. വ്യോമസേനയുടെ അര്‍പണ മനോഭാവത്തെ സല്യൂട്ട്‌ ചെയ്യുന്നുവെന്ന്‌ രാഷ്ട്രപതി പറഞ്ഞു. വ്യോമ മേഖലയെ കാത്തു സൂക്ഷിക്കുന്ന കരുത്തിന്‌ ആശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക