Image

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ കേന്ദ്ര അന്വേഷണം വേണം'; നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയില്‍

Published on 08 October, 2017
 നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ കേന്ദ്ര അന്വേഷണം വേണം'; നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയില്‍


കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ എന്‍ഐഎ, റോ, ഐബി എന്നിവയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇസ്ലാമിലേക്ക്‌ മതംമാറിയശേഷം തിരുവനന്തപുരത്ത്‌ നിന്നും കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദുവാണ്‌ ഹര്‍ജിയുമായി രംഗത്ത്‌ എത്തിയത്‌. 


കോട്ടയം വൈക്കം സ്വദേശിനിയായ ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുളള കേസില്‍ കക്ഷി ചേരണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ബിന്ദു ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.

തന്റെ മകള്‍ നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയയാക്കിയതാണ്‌. കേരള പൊലീസിന്റെ അന്വേഷണം പരാജയമാണ്‌. കേസ്‌ എന്‍ഐഎ തന്നെ ഏറ്റെടുക്കണം. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക്‌ സമാനത ഉണ്ടെന്നും വിദേശ ഫണ്ട്‌ എത്തുന്നുണ്ടെന്നും ബിന്ദു ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന്‌ അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്‌.

കാസര്‍ഗോഡ്‌ പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ്‌ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ്‌ നിമിഷയെന്ന ഫാത്തിമയെ കാണാതായത്‌. ഹിന്ദുവായിരുന്ന നിമിഷ ഇസയെന്ന യുവാവിനെ വിവാഹം കഴിച്ച്‌ മതം മാറിയത്‌ വെറും നാലുദിവസത്തെ പരിചയത്തിനൊടുവില്‍ ആണെന്നും തീവ്ര മുജാഹിദ്‌ നിലപാടുകാരനായിരുന്നു ഇസയെന്നും ബിന്ദു നേരത്തെ പറഞ്ഞിരുന്നു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക