Image

വയലാര്‍ അവാര്‍ഡ്‌ ടി ഡി രാമകൃഷ്‌ണന്‌

Published on 08 October, 2017
 വയലാര്‍ അവാര്‍ഡ്‌ ടി ഡി രാമകൃഷ്‌ണന്‌

തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്‌ പ്രശസ്‌ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്‌ണന്‌. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന കൃതിയ്‌ക്കാണ്‌ പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. വയലവാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന്‌ പുരസ്‌കാരം സമ്മാനിക്കും.

2014 ലാണ്‌ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' പ്രസിദ്ധീകരിച്ചത്‌. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന്‌ സ്‌ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക്‌ വായനക്കാരെ കൊണ്ടെത്തിച്ച കൃതിയാണ്‌ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'.

ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടില്‍ ചിലവഴിച്ച രാമകൃഷ്‌ണന്‍ തമിഴ്‌ സാഹിത്യവുമായി ഗാഢബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്‌. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിന്‍  ടി ഡി രാമകൃഷ്‌ണന്‍എറെ ചര്‍ച്ച ചയ്യപ്പെട്ട ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവാണ്‌ ഇദ്ദേഹം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക