Image

മഹാപ്രതിഭകളുടെ സംഗമമായി ബഹുഭാഷാ ചിത്രം "പ്രാണ' ഒരുങ്ങുന്നു

Published on 08 October, 2017
മഹാപ്രതിഭകളുടെ സംഗമമായി ബഹുഭാഷാ ചിത്രം "പ്രാണ' ഒരുങ്ങുന്നു
ഇന്ത്യന്‍സിനിമയിലെ മഹാപ്രതിഭകള്‍ഒന്നിക്കുന്ന വി.കെ.പ്രകാശ് ചിത്രമായ പ്രാണ:യുടെ ഷൂട്ടിംഗ് ആരംഭിച്ചു പി.സി ശ്രീറാം, റസൂല്‍പൂക്കുട്ടി,ലൂയിസ് ബാങ്ക്‌സ് എന്നിവര്‍ഒന്നിക്കുന്ന ,നിത്യാമേനോന്‍കേന്ദ്ര കഥാപാത്രമാകുന്ന ഈ ബഹുഭാഷാ ചിത്രം പ്രേക്ഷകര്‍ക്ക്ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കും.ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യന്‍സിനിമാ ഛ്യായാഗ്രഹണത്തിന്റെ ഗുരു എന്നറിയപ്പെടുന്ന പി.സി ശ്രീറാമാണ്. ഒരിടവേളക്ക് ശേഷം പി.സി ശ്രീറാം മലയാളത്തില്‍തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്" പ്രാണ" .

ഓസ്കാര്‍ജേതാവ് റസൂല്‍പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്.ലോക പ്രശസ്ത ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമന്‍. ഇന്ത്യയില്‍ആദ്യമായി സിന്‍ക് സൗണ്ട് സറൌണ്ട് ഫോര്‍മാറ്റ്എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം,ഹിന്ദി,തെലുങ്ക് ,കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേസമയം ചിത്രീകരിക്കുന്നത്.എസ് രാജ് പ്രൊഡക്ഷന്‍സ്,റിയല്‍സ്റ്റുഡിയോ എന്നീ ബാനറുകളില്‍അനിത രാജ് ,പ്രവീണ്‍.എസ്. കുമാര്‍എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണം സെന്‍ട്രല്‍പിക്‌ചേര്‍സ് നിര്‍വഹിക്കുന്നു.

ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനില്‍നടക്കുന്ന ഒരു ത്രില്ലറാണ് ചിത്രം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ സുരേഷ് രാജ്, തേജി മണമേല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, എഡിറ്റര്‍ സുനില്‍ എസ്.പിള്ള ,കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി ,സ്റ്റില്‍സ് ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ് , പ്രൊഡക്ഷന്‍കണ്ട്രോളര്‍ ബാദുഷ ,പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.
മഹാപ്രതിഭകളുടെ സംഗമമായി ബഹുഭാഷാ ചിത്രം "പ്രാണ' ഒരുങ്ങുന്നുമഹാപ്രതിഭകളുടെ സംഗമമായി ബഹുഭാഷാ ചിത്രം "പ്രാണ' ഒരുങ്ങുന്നുമഹാപ്രതിഭകളുടെ സംഗമമായി ബഹുഭാഷാ ചിത്രം "പ്രാണ' ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക