വിവാഹദിനത്തിലെ അപൂര്‍വ്വ നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി സാമന്ത. വിവാഹത്തിനിടയില്‍ കരഞ്ഞ നിമിഷമാണ് സാമന്ത ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
‘എനിക്കറിയില്ല ഈ ചിത്രത്തെ കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്. വികാരഭരിതമായ ഈ മനോഹരനിമിഷം എന്നത്തേക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്.
കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ പോസ് ചെയ്തെടുക്കുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു ഒരു ചിത്രം. ഒരുപാട് ആന്ദകരമായ ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും.’ സാമന്ത കുറിച്ചു.