Image

എസന്‍സ് മെല്‍ബണ്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

Published on 08 October, 2017
എസന്‍സ് മെല്‍ബണ്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു
 മെല്‍ബണ്‍: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുതയ്ക്കായി ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ എസന്‍സ് മെല്‍ബണ്‍ ഈ വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. 

പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഫാ. ജേക്കബ് ജോസഫും സ്വതന്തചിന്തകനായ കേരളവര്‍മ്മയും നേതൃത്വം നല്‍കുന്ന പാനലുകളാണ് സംവാദം നടത്തുന്നത് . ജോര്‍ജ് വര്‍ഗീസ്, ജോസ് സെബാസ്റ്റ്യന്‍, ഹേമ കൃഷ്ണമൂര്‍ത്തി, ലിന്റന്‍ തോമസ് എന്നിവരും ഇവര്‍ക്കൊപ്പം സംവാദത്തില്‍ ഒത്തുചേരുന്നു. 

മലയാളി സമൂഹത്തില്‍ ആദ്യമായി മതപരമായ ചടങ്ങുകളോടെ സ്വവര്‍ഗ വിവാഹം കഴിച്ച് വാര്‍ത്തയില്‍ ഇടം പിടിച്ച ഗോവിന്ദ് പിള്ളയും മെല്‍ബണ്‍ മലയാളി സമൂഹത്തിന് സുപരിചിതനായ ഫാ. ജോസ് വള്ളിക്കാട്ടും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാകാന്‍ ഈ പരിപാടിയില്‍ എത്തുന്നുണ്ട്. 

ഒക്ടോബര്‍ 21 ശനിയാഴ്ച വൈകുന്നേരം ആറിനു ക്യാന്പര്‍വെല്‍ ചാംലി ഹാളിലാണ് സംവാദം നടക്കുക. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ എസന്‍സ് മെല്‍ബണിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ് 
https://www.facebook.com/profile.php?id=100015865502978.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക