Image

കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍

പി പി ചെറിയാന്‍ Published on 09 October, 2017
 കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍
ന്യൂട്ടണ്‍: ശനിയാഴ്ച രാവിലെ മുതല്‍ കവിംഗ്ടണില്‍ നിന്നും കാണാതായ 15 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

ശനിയാഴ്ച രാവിലെ 5 മണിക്ക് കുട്ടിക്ക് പാല്‍ കൊടുത്തതിന് ശേഷം ബെഡില്‍ കിടത്തിയതാണെന്നും, ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചു.

ഇവര്‍ താമസിച്ചിരുന്ന കവിംഗ്ടണിലുള്ള ഈഗിള്‍ പോയിന്റ് ട്രെയ്‌ലര്‍ പാര്‍ക്കിന് 2 മൈല്‍ ചുറ്റളവില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ബാഗില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം വൃക്ഷ നിബിഡമായ സ്ഥലത്ത് നിന്നും ഞായറാഴ്ച കണ്ടെടുത്തത്.

മൃതദേഹം ലഭിച്ച വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെ വാഹനത്തില്‍ സഞ്ചരിച്ചിരു്‌ന പിതാവ് ക്രിസ് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് രാത്രി 8 മണിയോടെ ചോദ്യം ചെയ്യുന്നതിനായി  കസ്റ്റഡിയിലെടുത്തു. മതാവിനേയും പോലീസ് ചോദ്യം ചെയ്തു വരുന്നു.

കുട്ടിയുടെ ഒട്ടൊപ്‌സി കഴിഞ്ഞതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു ശനിയാഴ്ച രാവിലെ 10 മണിയോടെ കാണാതായ വിവരം പോലീസ് ലഭിച്ചു. തുടര്‍ന്ന പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. പിതാവിനെയാണ് ഈ കേസ്സില്‍ സംശയിക്കുന്നതെന്നും, എന്നാല്‍ അറസ്റ്റ് നടന്നിട്ടില്ലംന്നും കെവിംഗ്ടണ്‍ പോലീസ് ഷെറിഫ് അറിയിച്ചു.
 കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍
 കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക