Image

ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ഗുജറാത്ത്‌ ഹൈക്കോടതി ജീവപര്യന്തമാക്കി

Published on 09 October, 2017
ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ഗുജറാത്ത്‌ ഹൈക്കോടതി ജീവപര്യന്തമാക്കി


അഹമ്മദാബാദ്‌:ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്‌പ്രസ്‌ ട്രെയിനിനു തീവച്ചു കൂട്ടക്കൊല നടത്തിയ കേസില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും വിധിച്ചു. 

കര്‍സേവകരാണ്‌ കൂടുതലും കൊല്ലപ്പെട്ടത്‌. സര്‍ക്കാരിനു ക്രമസമാധാനം ഉറപ്പുവരുത്താനിയില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. അതേസമയം, മറ്റ്‌ 20 പേരുടെ ജീവപര്യന്തം ശിക്ഷ കോടതി നിലനിര്‍ത്തി.

31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതേ വിടുകയും ചെയ്‌ത പ്രത്യേക കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലിലാണ്‌ കോടതി വിധി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക