അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്ഹാസന്
Published on 09 October, 2017
ചെന്നൈ:
ജാതി നോക്കാതെ 36 പേര്‍ക്ക് ക്ഷേത്ര പൂജാരികളാകാന്‍ അനുമതി നല്കിയ നടപടിയെ നടന്
കമല്ഹാസന് അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെയുമാണ് അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
ഈ തീരുമാനത്തിലൂടെ
തമിഴ് സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന്
കമല്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു
പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറ് ദളിതര്‍ അടക്കം 36
അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല