Image

അമൃതാനന്ദമയീ മഠത്തില്‍, അമേരിക്കന്‍ യുവാവ്‌ ക്രൂരമര്‍ദ്ദനത്തിനിരയായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍

Published on 09 October, 2017
അമൃതാനന്ദമയീ മഠത്തില്‍, അമേരിക്കന്‍ യുവാവ്‌ ക്രൂരമര്‍ദ്ദനത്തിനിരയായി  മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍


തിരുവനന്തപുരം: അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയോ പോള്‍ എന്ന 37 കാരനെയാണ്‌ ശനിയാഴ്‌ അര്‍ധരാത്രി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചത്‌.

അമൃതാനന്ദമയീമഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണു യുവാവിനെയെത്തിച്ചത്‌. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന യുവാവിനു കൂട്ടിരുപ്പുകാരായി മഠം പ്രതിനിധികളായ രണ്ടു പേര്‍ ആശുപത്രിയിലുണ്ടെന്നും മംഗളം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്‌. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ്‌ ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്‌.


ആശുപത്രിയിലെത്തിച്ചതു മുതല്‍ ഇയാള്‍ അര്‍ദ്ധബോധവസ്ഥയിലാണ്‌. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്‌. മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും.
കഴിഞ്ഞ ദിവസം മഠത്തില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ അമൃതാനന്ദമയീ മഠത്തില്‍ നടക്കുമ്പോഴാണ്‌ യുവാവിനെ ആശുപത്രിയില്‍ കൊണ്ടു വന്നത്‌.

കരുനാഗപ്പള്ളി ആശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളോടെ യുവാവിനെ കൊണ്ടു വന്നെന്നും. അവിടെ വച്ച്‌ ഇയാള്‍ അക്രമാസക്തനായെന്നും തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയെന്നുമാണ്‌ കരുനാഗപ്പള്ളി പൊലീസ്‌ പറയുന്നത്‌. ഇയാള്‍ ആശ്രമത്തിലെ സ്‌ത്രീകളേയും മറ്റും ആക്രമിച്ചെന്നും. ഇതേ തുടര്‍ന്നാണ്‌ ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ കൊണ്ടു വന്നതെന്നുമാണ്‌ പൊലീസ്‌ ഭാഷ്യം.

അതേസമയം യുവാവ്‌ മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്നു പരുക്കേറ്റതായാണു സൂചനയെന്നും കൊല്ലം ജില്ലാ പോലീസ്‌ മേധാവി അജിതാ ബേഗം പറഞ്ഞു. അതേസമയം ഒരു വിദേശിക്കു ഗുരുതരമായി പരുക്കുപറ്റിയിട്ടും അതേക്കുറിച്ചു വിശദമായി അന്വേഷിക്കാനോ കേസെടുക്കാനോ തയാറാകാതെ ആശുപത്രിയിലെത്തിച്ചു തിരിച്ചുപോയ പോലീസിന്റെ നടപടി കൂടുതല്‍ സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും മംഗളം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്നലെ രാത്രി വരെയും ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുക്കാനോ വിവരം തിരക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മഠത്തില്‍ ഇന്നലെ രാഷ്ട്രപതി സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷാ പരിശോധനകള്‍ക്കായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി സൂചനയുണ്ട്‌. എന്നാല്‍, സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരും തയാറായിട്ടില്ല. 

Join WhatsApp News
Jack Daniel 2017-10-09 07:03:38
ആള്‍ ദൈവങ്ങള്‍ക്ക്  മുകളില്‍  പരുന്തു പോലും പറക്കില്ല .
ഭക്തര്‍ സൂഷിക്കുക, നിന്‍റെ ഒക്കെ ഗതി  ഇതുപോലെ 
പത്രിയര്‍കീസും കാതോലിക്കയും ,സുദ്ദമനിയും, കുമ്മനവും  ഒക്കെ 
ഹംസ സിംഹാസനത്തില്‍ 
തല്ലു കൊള്ളാന്‍ വിഡ്ഢി  വിശ്വാസികളും 
JOHNY 2017-10-09 15:01:46
കേരളത്തിൽ മതത്തിന്റെ തണലിൽ പ്രവർത്തിക്കുന്ന പല മാനസിക ചികിത്സ കേന്ദ്രങ്ങളിലും നടക്കുന്നത് ക്രൂര പീഡനങ്ങൾ ആണ്. പലയിടത്തും മരണവും സംഭവിക്കുന്നു. ഇതെല്ലാം തന്നെ മതത്തിന്റെ പേരിൽ ഉള്ളതായതുകൊണ്ടു മാറി മാറി വരുന്ന സർക്കാരുകൾ കണ്ണടക്കുന്നു. മനുഷ്യാവകാശാവും ബാലാവകാശവും എല്ലാം പ്രസംഗത്തിൽ മാത്രം. അമൃതാന്ദമയി മഠത്തിലെ കാര്യം പറയുമ്പോൾ പൊട്ടയെപ്പറ്റി എന്താ മിണ്ടാത്തേ ? അല്ലെങ്കിൽ മലപ്പുറത്തു ചുട്ട കോഴിയെ പറപ്പിക്കന്ന മൊയ്‌ല്യാര് ആളെ കൊന്നത് കണ്ടില്ലേ എന്ന ചോദ്യം. അതുപോലെ ആണ് രാഷ്ട്രീയ കൊലപാതങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കണക്കുനിരത്തി പ്രതിരോധിക്കുന്ന മലയാളികൾ. സമ്പൂർണ സാക്ഷരതാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക