Image

നവയുഗം ഒക്ടോബര്‍ 27 ന് ദമ്മാമില്‍ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

Published on 09 October, 2017
നവയുഗം ഒക്ടോബര്‍ 27 ന് ദമ്മാമില്‍ രക്തദാനക്യാമ്പ്  സംഘടിപ്പിയ്ക്കുന്നു.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി പത്താം വാര്‍ഷികആഘോഷങ്ങളുടെ ഭാഗമായി നടത്തി  വരുന്ന, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നവയുഗം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍, രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് രക്തദാനക്യാമ്പ് നടക്കുക.  നവയുഗത്തിന്റെ എല്ലാ മേഖലാകമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും, കുടുംബങ്ങളും, പ്രവാസികളും  ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.

രക്തദാനം വളരെ മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും ഈ രക്തദാനപരിപാടിയില്‍ പങ്കെടുക്കാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായും,  നവയുഗം കേന്ദ്രകമ്മിറ്റി  ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  ഷാജി മതിലകം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

രക്തദാനത്തിന് സന്നദ്ധതയുള്ളവര്‍ താഴെപറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ദമ്മാം  0567103250, 0592065473 ;
അല്‍ഖോബാര്‍  0530642511, 0557133992 ;
അല്‍ഹസ്സ  0539055144, 0502821458


നവയുഗം ഒക്ടോബര്‍ 27 ന് ദമ്മാമില്‍ രക്തദാനക്യാമ്പ്  സംഘടിപ്പിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക