Image

വിവാഹചമയങ്ങളില്ലാതെ സാമന്തയും നാഗചൈതന്യയും

Published on 09 October, 2017
വിവാഹചമയങ്ങളില്ലാതെ സാമന്തയും നാഗചൈതന്യയും
തെലുങ്കുനടന്‍ നാഗചൈതന്യയും തമിഴിലും തെലുങ്കിലും ഒരു പോലെ തിളങ്ങുന്ന താരം സാമന്തയും വിവാഹശേഷം സാധാരണ വേഷം ധരിച്ചെത്തിയത്‌ ഇന്റര്‍നെറ്റില്‍ വാര്‍ത്തയാവുകയാണ്‌ ഇപ്പോള്‍. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആരാധകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. 

വിവാഹ ശേഷം ഈ ദമ്പതിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക്‌ ആകാംക്ഷ കൂടുതലാണ്‌. വിവാഹശേഷമുളള സാമന്തയുടെയും നാഗചൈതന്യയുടെയും ചിത്രങ്ങള്‍ പങ്കു വച്ചത്‌ ശ്രേയസ്‌ ശ്രീനിവാസനാണ്‌. 
 
നാഗചൈതന്യ ടീഷര്‍ട്ടണിഞ്ഞും സാമന്ത കഴുത്തില്‍ താലിയണിഞ്ഞ്‌ സാല്‍വാര്‍കമ്മീസ്‌ ധരിച്ചും നില്‍ക്കുന്നു. വിവാഹ സല്‍ക്കാരത്തിനു ശേഷം ഗോവയില്‍നിന്നും എടുത്ത ചിത്രമാണിത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക