Image

പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ ഒരു മരണം; 20 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌

Published on 10 October, 2017
പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ ഒരു മരണം; 20 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌


പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. സാന്തോം പബ്‌ളിക്ക്‌ സ്‌കൂളിലെ ആയ പ്രളയക്കാട്‌ ആട്ടുങ്കല്‍ വീട്ടില്‍ എല്‍സി(42) ആണ്‌ മരിച്ചത്‌.

 നിയന്ത്രണം വിട്ട ബസ്‌ സ്‌കൂളിലേക്ക്‌ നടന്നുപോവുകയായിരുന്ന എല്‍സിയെ ഇടിച്ച ശേഷം മതിലിലിടിച്ച്‌ മറിയുകയായിരുന്നു. എല്‍സിയോടൊപ്പം ഉണ്ടായിരുന്ന അധ്യാപിക നിഷയ്‌ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്‌.

സ്‌കൂളിലേക്കുള്ള വഴിയില്‍ ഇറക്കത്തില്‍ ബ്രേക്ക്‌ നഷ്ടപെട്ടാണ്‌ ബസ്‌ അപകടത്തില്‍ പെട്ടതെന്നാണ്‌ പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ സാന്തോം പബ്‌ളിക്ക്‌ സ്‌കൂള്‍ ബസാണ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക