Image

മറ്റുമതസ്ഥനെ വിവാഹം കഴിക്കുന്നത്‌ ലൗ ജിഹാദല്ല: ഹൈക്കോടതി

Published on 10 October, 2017
മറ്റുമതസ്ഥനെ വിവാഹം കഴിക്കുന്നത്‌ ലൗ ജിഹാദല്ല: ഹൈക്കോടതി

കൊച്ചി: എറണാകുളം കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന്‌ ഹൈക്കോടതി.

യോഗ കേന്ദ്രത്തിനെതിരെ ശ്രുതി എന്ന യുവതി നല്‍കിയ ഹരജിയും ശ്രുതിയെ വിട്ടുകിട്ടണമെന്ന്‌ ചൂണ്ടിക്കാട്ടി ഭര്‍ത്താവ്‌ അനീസ്‌ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹരജിയും പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം

മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത്‌ ലൗ ജിഹാദായി കാണുന്നില്ല. എല്ലാ ഹേബിയസ്‌ കോര്‍പസ്‌ കേസുകളും സെന്‍സേഷനലൈസ്‌ ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തിലൂടെയോ മറ്റ്‌ മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ്‌ എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അനീസ്‌ എന്ന യുവാവുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രുതിക്ക്‌ അനീസിനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക