Image

അമിത്‌ ഷായുടെ മകനെതിരായ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ ഭീഷണി

Published on 10 October, 2017
  അമിത്‌ ഷായുടെ മകനെതിരായ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ ഭീഷണി
ന്യൂഡല്‍ഹി : ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വര്‍ഷത്തിനകം 16,000 മടങ്ങ്‌ വര്‍ധനവുണ്ടായതായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ ഭീഷണി. 

വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിങ്‌ അറിയിച്ചു. 

വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ്‌ അമിത്‌ ഷായുടെ മകന്‍ ജെയ്‌ അമിത്ഭായ്‌ ഷാ മാനനഷ്ടക്കേസ്‌ നല്‍കിയിരുന്നു. 

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയ്‌ക്കെതിരായ അഴിമതി വാര്‍ത്ത 2011ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ലെന്നു രോഹിണി ചൂണ്ടിക്കാട്ടി. 

അന്ന്‌ ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ല. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ രോഹിണിയുടെ പ്രതികരണം. 2014-15 വര്‍ഷത്തില്‍ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിരുന്ന അമിത്‌ ഷായുടെ മകന്‍ ജയ്‌ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍െ്രെപസസ്‌ എന്ന കമ്പനിയുടെ വരുമാനം 201516ല്‍ 80.5 കോടിയായി കുതിച്ചുയര്‍ന്നതായിരുന്നു വാര്‍ത്ത.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത്‌ ഷാ ബിജെപി പ്രസിഡന്റുമായ ശേഷമാണ്‌ കമ്പനി ഈ നേട്ടം കൈവരിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക